HOME
DETAILS

മലേഗാവ് സ്‌ഫോടനം: താക്കീത് കേട്ട് പ്രഗ്യാസിങെത്തി; വാറണ്ട് പിന്‍വലിച്ച് കോടതി

  
Web Desk
March 24 2024 | 04:03 AM

Malegaon blast


മുംബൈ: മലേഗാവ് സ്ഫോടനക്കേസില്‍ വിചരാണയ്ക്ക് ഹാജരാകാതെ നടന്ന മുഖ്യപ്രതിയും ബി.ജെ.പി എം.പിയുമായ സാധ്വി പ്രഗ്യാ സിങ്ങിനെതിരേ പുറപ്പെടുവിച്ച വാറണ്ട് എന്‍.ഐ.എ കോടതി പിന്‍വലിച്ചു. കേസില്‍ പ്രഗ്യാസിങ് ഹാജരായ സാഹചര്യത്തിലാണ് നടപടി. 
വെള്ളിയാഴ്ചയാണ് പ്രഗ്യാസിങ് കോടതിയില്‍ ഹാജരായത്.

പ്രത്യേക ജഡ്ജി എ.കെ ലഹോതിയുടെ മേല്‍നോട്ടത്തില്‍ വിചാരണ രാവിലെ തുടങ്ങിയെങ്കിലും ഉച്ചയ്ക്ക് 2.30ഓടെയാണ് പ്രഗ്യാസിങ് കോടതിയിലെത്തിയത്. കോടതിയില്‍ തന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടി മെഡിക്കല്‍ രേഖകളും അവര്‍ ഹാജരാക്കി. പ്രഗ്യാസിങ്ങിന് നടക്കാനും ഇരിക്കാനും,

എന്തിന് ഒപ്പുവയ്ക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇത് കേട്ടാണ് അവര്‍ക്കെതിരായ വാറണ്ട് കോടതി പിന്‍വലിച്ചത്.ഈ മാസമാദ്യമാണ് കേസിന്റെ വിചാരണനടപടികളുമായി ഹാജരാകാത്തിന് മുംബൈയിലെ പ്രത്യേക കോടതി പ്രഗ്യാ സിങ്ങിനെതിരേ വാറണ്ട് പുറപ്പെടുവിച്ചത്.

കേസ് കഴിഞ്ഞമാസം പരിഗണിച്ചപ്പോള്‍ ഹാജരാകണമെന്ന് പ്രഗ്യാസിങ് അടക്കമുള്ള ആറുപ്രതികളോടും ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചതിനാലായിരുന്നു നടപടി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago