ഗൂഗിളിന് വീണ്ടും പിഴ; ഇത്തവണ പിഴയിട്ടത് 936.44 കോടി രൂപ
ന്യൂഡല്‍ഹി: ഗൂഗിളിന് വീണ്ടും പിഴയിട്ട് കോംപെറ്റീഷന് കമ്മിഷന് ഓഫ് ഇന്ത്യ (സിസിഐ). 936.44 കോടി രൂപയാണ് ഇത്തവണ പിഴയിട്ടിരിക്കുന്നത്. വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിനാണ് ഒരാഴ്ചയ്ക്കുള്ളില്‍ ഇതു രണ്ടാം തവണ ഗൂഗിളിന് പിഴയിടുന്നത്.
പ്ലേ സ്റ്റോറിലും കമ്പനിയുടെ താല്പര്യത്തിനനുസരിച്ച് ക്രമീകരണം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. സമയബന്ധിതമായി ഇക്കാര്യത്തില്‍ മാറ്റം വരുത്തണമെന്ന് സി സി ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പും കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ ഗൂഗിളിന് വന്‍ തുക പിഴിയിട്ടിരുന്നു. അന്ന് 1337 കോടി രൂപയാണ് പിഴ ചുമത്തിയത്.
1337.76 കോടിയും കൂടിയാകുമ്പോള്‍ ആകെ 2274 കോടി രൂപയാണ് ഗുഗിള്‍ അടയ്ക്കേണ്ടി വരിക.ഇന്ത്യയില്‍ ഗൂഗിള്‍ വിപണിമര്യാദ ലംഘിച്ചതായി കോംപറ്റീഷന്‍ കമ്മിഷന് ഓഫ് ഇന്ത്യയുടെ അന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു. ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് നടപടി. ദക്ഷിണ കൊറിയയില്‍ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ (ഏകദേശം 1303 കോടി രൂപ) പിഴയിട്ടത് കഴിഞ്ഞ വര്‍ഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."