HOME
DETAILS
MAL
ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണം ഒടുവില്‍ മന്ത്രി 'അറിഞ്ഞു'യ
backup
August 14 2021 | 04:08 AM
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍പെട്ടില്ലെന്ന് നിയമസഭയില്‍ രേഖാമൂലം മറുപടി നല്കിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്നലെ അതു തിരുത്തി.
സംഭവം വിവാദമായതിനു പിന്നാലെ തിരുത്തിയ മറുപടി മന്ത്രി നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നു മാത്രമാണ് തിരുത്തലിലുള്ളത്.
സംഭവം വിവാദമായതിനു പിന്നാലെ മന്ത്രി വാക്കാല്‍ തിരുത്തിയിരുന്നു. മറുപടി തയാറാക്കിയപ്പോള്‍ ആശയക്കുഴപ്പമുണ്ടായെന്നായിരുന്നു വിശദീകരണം. തിരുത്തിയ മറുപടി പ്രസിദ്ധീകരിക്കാന്‍ സ്പീക്കര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ തിരുത്തിയ മറുപടി സഭയുടെ മേശപ്പുറത്തു വച്ചത്.
ഇതിനിടെ മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശത്തില്‍ ഡോക്ടര്‍മാരുടെ വ്യാപക പ്രതിഷേധമുയര്‍ന്നു. സേവനം നടത്തുകയും തല്ല് വാങ്ങുകയുമല്ല ഈ കാലഘട്ടത്തില്‍ ഒരു ഡോക്ടര്‍ക്ക് ലഭിക്കേണ്ട നീതിയെന്ന് ഐ.എം.എ പറഞ്ഞു. ആരും അംഗീകാരം തരേണ്ടതില്ല. ഉപദ്രവിക്കാതിരുന്നാല്‍ മതി. സംരക്ഷണം നല്കാന് സര്‍ക്കാരിനു പറ്റുന്നില്ലെങ്കില്‍ ഡോക്ടര്‍മാര്‍ക്ക് സ്വന്തം വഴി നോക്കേണ്ടിവരും.ആറിടങ്ങളില്‍ സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരേ ആക്രമണങ്ങളുണ്ടായി. ഇതെല്ലാം സംഭവിച്ചത് വീണാ ജോര്‍ജ് മന്ത്രിയായിരിക്കുമ്പോഴാണ്. എന്നിട്ട് ഇതൊന്നുമറിഞ്ഞില്ലെന്ന് പറഞ്ഞത് ശരിയായില്ല.
രണ്ടു തവണ ആരോഗ്യ മന്ത്രിയെയും ഒരു തവണ മുഖ്യമന്ത്രിയെയും നേരിട്ടു കണ്ട് കാര്യങ്ങള്‍ അറിയിച്ചിരുന്നു. പ്രതികളെ പിടികൂടുന്നതില്‍ പൊലിസ് വലിയ അലംഭാവം കാണിക്കുകയാണ്. ഈ രീതിയില്‍ ആക്രമണം തുടരുകയാണെങ്കില്‍ വാക്സിനേഷനടക്കം നിര്‍ത്തിവയ്ക്കേണ്ടിവരുമെന്നും സംഘടന മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."