ഗവര്‍ണറോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ല: വി ഡി സതീശന്
തിരുവനന്തപുരം: ഗവര്‍ണറോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്ന് വി.ഡി സതീശന്. ഘടകകക്ഷികളുമായി ആലോചിച്ച് വിഷയാധിഷ്ഠിതമായാണ് നിലപാട് എടുത്തത്. വിസിമാര്‍ മാറിനില്‍ക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും സതീശന് ചോദിച്ചു.
സുപ്രീം കോടതി വിധിയാണ് പ്രതിപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നത്. ഗവര്‍ണര്‍ തെറ്റുതിരുത്തിയത് സ്വാഗതം ചെയ്യുന്നുവെന്നാണ് പറഞ്ഞത്. പതിനൊന്നരയ്ക്ക് വിസിമാര്‍ രാജിവയ്ക്കണമെന്നതല്ല സ്വാഗതം ചെയ്തത്. ഗവര്‍ണറുടെ നടപടികളോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. സുപ്രീം കോടതി വിധിപ്രകാരം വിസിമാര്‍ക്ക് തുടരാനാകില്ല. വിധി എല്ലാ വിസി നിയമനങ്ങള്‍ക്കും ബാധകമാണെന്നും വി.ഡി.സതീശന് പറഞ്ഞു.
എന്നാല്‍ ഗവര്‍ണറെ പിന്തുണക്കില്ലെന്ന് ലീഗ് ഇന്നും ആവര്‍ത്തിച്ചു. ഭരണപക്ഷത്തെ മാനിക്കാത്തയാള്‍ പ്രതിപക്ഷത്തെയും മാനിക്കില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സംവിധാനത്തെ മാനിച്ചുകൊണ്ടുവേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കാനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."