സ്ത്രീകളെ 'ഐറ്റം' എന്ന് വിളിക്കുന്നത് ലൈംഗിക അധിക്ഷേപം, 25കാരന് ഒന്നര വര്‍ഷം തടവ് ശിക്ഷ
മുംബൈ: മുംബൈയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അധിക്ഷേപിച്ച 25 വയസ്സുകാരനായ വ്യവസായിക്ക് ഒന്നരവര്‍ഷം തടവ് ശിക്ഷ. മുംബൈയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ 500 രൂപ പിഴയും അടക്കണം. സമാന കേസില്‍ ബിസിനസുകാരനായ യുവാവിന് ഐപിസി സെക്ഷന്‍ 354 പ്രകാരം ഒന്നര വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചാണ് കോടതിയുടെ പരമാര്‍ശം.
ഇതുപോലുള്ള പെരുമാറ്റങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കാന്‍ ഇത്തരം കുറ്റകൃത്യങ്ങളെ കഠിനമായി തന്നെ കൈകാര്യം ചെയ്യണമെന്നും റോഡരികില്‍ അലഞ്ഞുതിരിയുന്ന റോമിയോകള്‍ക്ക് ഇതൊരു പാഠമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
2015 ജൂലൈ 14ന് സ്കൂള്‍ വിട്ട് വരികയായിരുന്ന 16കാരിയായ പരാതിക്കാരിയുടെ മുടിയില്‍ പിടിച്ച് വലിക്കുകയും 'ക്യാ ഐറ്റം കിദര്‍ ജാ രാഹി ഹോ?' എന്നും, 'ഏ ഐറ്റം സണ്‍ നാ' എന്ന് കമന്റ് പറയുകയും ചെയ്തു. എതിര്‍ത്തപ്പോള്‍ തെറി വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തു.
തുടര്‍ന്ന് പൊലീസ് ഹെല്പ് ലൈനില്‍ പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പിതാവുമൊത്ത് സാകിനാക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇതോടെ പൊലീസ് പോക്സോയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."