HOME
DETAILS
MAL
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഭരണ സമിതിയംഗങ്ങളെ പ്രതിചേര്‍ത്തിട്ടില്ല; പ്രതിഷേധം ശക്തം
backup
August 14 2021 | 04:08 AM
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഭരണസമിതി അംഗങ്ങളെ പ്രതിചേര്ക്കാത്തതിനെതിരേ പ്രതിഷേധം ശക്തമാകുന്നു.
നിലവില്‍ ബാങ്കിലെ ഉദ്യോഗസ്ഥര്ക്കെതിരേ മാത്രമാണ് കേസെടുത്തിരിക്കുന്നത്. സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പ് നടപടികളും കൈകൊണ്ടു. എന്നാല്‍, തട്ടിപ്പെല്ലാം നടത്തിയത് ഭരണ സമിതിയുടെ അറിവോടെയാണെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നിട്ടും സി.പി.എം നേതാക്കളായ ഇവരെ പ്രതിചേര്‍ക്കാനോ ചോദ്യംചെയ്യാനോ ഇതുവരെ ക്രൈംബ്രാഞ്ച് തയാറായിട്ടില്ല. പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും ഭരണസമിതിയുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമാക്കിയിരുന്നു. കേസില്‍ ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്നുവെന്നാണ് കേരള സ്റ്റേറ്റ് സഹകരണ ഇന്‍സ്പെക്ടര്‍സ് ആന്‍ഡ് ഓഡിറ്റേഴ്സ് അസോസിയേഷന്റെ നിലപാടും. സര്‍ക്കാരിന്റേയും അന്വേഷണസംഘത്തിന്റെയും നടപടിക്കെതിരേ സംഘടന ഇന്നലെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിച്ചിരുന്നു. യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനാണ് ഉദ്യോഗസ്ഥര്ക്കെതിരേ മാത്രം നടപടിയെടുക്കുന്നതെന്നാണ് ഇവരുടെ ആരോപണം.ബാങ്കിലെ എല്ലാ തിരിമറികളേക്കുറിച്ചും സി.പി.എം നേതൃത്വത്തിനും ബാങ്ക് ഭരണസമിതിയ്ക്കും അറിവുണ്ടായിരുന്നതായി വ്യക്തമാക്കുന്ന ശബ്ദസന്ദേശം അടുത്തിടെയാണ് പുറത്തുവന്നത്. പ്രസിഡന്റിനും ഭരണസമിതി അംഗങ്ങള്‍ക്കുമെതിരേ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."