ഇന്ത്യയ്ക്ക് പരിണാമമല്ല, വിപ്ലവമാണ് വേണ്ടത്: നരേന്ദ്രമോദി
ന്യൂഡല്‍ഹി: പെട്ടെന്നുള്ള മാറ്റമാണ് ഇന്ത്യയ്ക്കാവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒറ്റപ്പെട്ടുനിന്ന് ഒരു രാജ്യത്തിനും വികസിക്കാനാവില്ല. ഇന്ത്യയിലെ യുവജനങ്ങള്‍ വ്യത്യസ്തമായി ചിന്തിക്കുന്നവരാണ്. അതിനാല്‍ പഴയ മനസ്ഥിതിയില്‍ നില്‍ക്കാന്‍ സര്‍ക്കാരിനാവില്ല. ഭരണനിര്‍വഹണത്തിലുള്ള മാറ്റം സംഭവിക്കണമെങ്കില്‍ മന:സ്ഥിതിയിലും വരണമെന്നും അദ്ദേഹം പറഞ്ഞു. നീതി ആയോഗിന്റെ ആദ്യവാര്‍ഷിക പ്രഭാഷണമായ ട്രാന്‍സ്‌ഫോര്‍മിങ് ഇന്ത്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിന്റെ വികസനത്തിനായി ആഗോളസഹകരണവും പരിശോധനകളും വേണം. സ്ഥാപനങ്ങളുടെ യോഗ്യതയും ആശയങ്ങളെയും ആശ്രയിച്ചായിരിക്കുമിത്. നവീന സാങ്കേതിക വിദ്യയെ പുണരണം. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രശ്‌നപരിഹാരത്തിനായി തന്നിലേക്ക് തന്നെയാണ് രാജ്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍, ഇന്ന് പരസ്പരം ബന്ധപ്പെട്ടും കൈത്താങ്ങുമായാണ് രാജ്യങ്ങള്‍ വര്‍ത്തിക്കുന്നത്. അതിനായി ഇന്ത്യയക്ക് വേണ്ടത് വിപ്ലവകരമായ മാറ്റമാണ്. അല്ലാതെ പരിണാമമല്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."