HOME
DETAILS
MAL
കോയമ്പത്തൂരില്‍നിന്ന് വിരുന്നെത്തിയ ബാലന്‍ ഭാരതപുഴയില്‍ മുങ്ങിമരിച്ചു
backup
October 25 2022 | 17:10 PM
ചേലക്കര: മാതാപിതാക്കളോടൊപ്പം കോയമ്പത്തൂരില്‍നിന്ന് തൊഴുപ്പാടത്തേക്ക് വിരുന്നെത്തിയ ബാലന്‍ ഭാരതപുഴയില്‍ മുങ്ങിമരിച്ചു. കൊയമ്പത്തൂര്‍ എന്‍.എച്ച് റോഡ് മരക്കടൈ 37/12 മാണിയനോട്ടം നമ്പര്‍ 3ല്‍ മുഹമ്മദ് ഇസ്മയിലിന്റെ മകന്‍ മുഹമ്മദ് ഇയാദ് (8) ആണ് മരിച്ചത്.
ഇന്നലെ ഉച്ചതിരിഞ്ഞാണ് മുഹമ്മദ് ഇയാദും കുടുംബവും പള്ളത്ത് യൂസഫിന്റെ വസതിയിലെത്തിയത്. തുടര്‍ന്ന് ഭാരതപുഴയുടെ തൊഴുപ്പാടം പള്ളികടവില്‍ കുളിക്കാനിറങ്ങുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: ഫരീദാബാനു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."