HOME
DETAILS
MAL
അധികാരമേറ്റതിനു പിന്നാലെ കര്‍ശന നടപടിയുമായി ഋഷി സുനക്; മന്ത്രിമാരോട് രാജി ആവശ്യപ്പെട്ടു, മൂന്ന് പേര് സ്ഥാനമൊഴിഞ്ഞു
backup
October 25 2022 | 17:10 PM
ലണ്ടന്‍: പ്രധാനമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ മന്ത്രിസഭയില്‍ വന്‍ മാറ്റങ്ങളുമായി ഋഷി സുനക്. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസിന്റെ മന്ത്രിസഭയിലുണ്ടായിരുന്ന പലരോടും രാജിവയ്ക്കാന്‍ സുനക് ആവശ്യപ്പെട്ടു. മൂന്ന് പേര് സ്ഥാനമൊഴിയുകയും, പ്രധാനപ്പെട്ട പദവികളില്‍ മൂന്നുപേരെ നിയമിക്കുകയും ചെയ്തു.
ഉപപ്രധാനമന്ത്രിയായി ഡൊമിനിക് റാബിനെയും ധനമന്ത്രിയായി ജെറമി ഹണ്ടിനെയും ആഭ്യന്തരമന്ത്രിയായി സുവെല്ല ബ്രേവര്മാനെയുമാണ് നിയമിച്ചത്.നിലവില്‍ നാലു മന്ത്രിമാരോടു രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യവസായമന്ത്രി ജേക്കബ് റീസ് മോഗ്, നിയമമന്ത്രി ബ്രാന്‍ഡന്‍ ലൂവിസ്, തൊഴില്‍, പെന്ഷന് മന്ത്രി ക്ലോയി സ്മിത്, വികസന മന്ത്രി വിക്കി ഫോര്‍ഡ് എന്നിവരോടാണ് രാജി ആവശ്യപ്പെട്ടതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."