ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് സ്വപ്ന മാനനഷ്ടക്കേസ് കൊടുക്കാന്‍ വെല്ലുവിളി
സ്വന്തം ലേഖകൻ
തിരുവനന്തപുരം • മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്ന സുരേഷ്. നേരത്തെ സ്വപ്ന ഉന്നയിച്ച ആരോപണം തള്ളി ശ്രീരാമകൃഷ്ണൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനുപിന്നാലെയാണ് നാല് സ്വകാര്യ ചിത്രങ്ങൾ സ്വപ്ന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. മാനനഷ്ടക്കേസ് കൊടുക്കാൻ ശ്രീരാമകൃഷ്ണനെ വെല്ലുവിളിക്കുകയും ചെയ്തു.
കേസ് കൊടുത്താല്‍ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കുമെന്നും സ്വപ്ന പറഞ്ഞു. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വസതിയില്‍ വച്ച് ഒരുമിച്ച് മദ്യപിച്ചിട്ടുണ്ടെന്നും ഉള്‍പ്പെടെയുള്ള സ്വപ്നയുടെ ആരോപണങ്ങള്‍ ശ്രീരാമകൃഷ്ണന് തള്ളിയിരുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ക്ഷണിക്കാൻ വരുന്ന സമയത്ത് ഭര്‍ത്താവിനും മകനും ഒപ്പമാണ് സ്വപ്ന വന്നിട്ടുള്ളതെന്നാണ് ശ്രീരാമകൃഷ്ണന് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നത്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആരോടെങ്കിലും ഒറ്റയ്ക്ക് വസതിയില്‍ വരണമെന്ന് ആവശ്യപ്പെടാനുള്ള മൗഢ്യം തനിക്കില്ല.
കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് നിത്യേന മദ്യപാന സദസ് നടത്തുന്ന തലത്തിലേക്ക് തരംതാഴാന്‍ മാത്രം സംസ്കാരശൂന്യനല്ല താനെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനുപിന്നാലെയാണ് സമൂഹമാധ്യമത്തില്‍ ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ സ്വപ്ന പങ്കുവച്ചത്.
ശ്രീരാമകൃഷ്ണന് സ്പീക്കറായിരിക്കെ ഓഫിസില്‍ എത്തിയതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."