HOME
DETAILS
MAL
ലഹരിമരുന്ന് മാത്രം പിടിച്ചാല്‍ പോരാ.. ഋഷിരാജ് സിങ്ങിന് എക്സൈസ് മന്ത്രിയുടെ വിമര്‍ശനം
backup
August 26 2016 | 10:08 AM
തിരുവനന്തപുരം: എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ലഹരിമരുന്ന് മാത്രം പിടിച്ചാല്‍ പോര വ്യാജമദ്യക്കടത്തിലേക്കും ശ്രദ്ധിക്കണമെന്ന് എക്സൈസ് മന്ത്രി. എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രിയുടെ ഋഷിരാജ് സിങ്ങിനെതിരേയുള്ള വിമര്‍ശനം.
ഓണക്കാലമായതിനാല്‍ സംസ്ഥാനത്തേക്ക് വ്യാജമദ്യ കടത്തിന് സാധ്യതയുണ്ട്. അതിനാല്‍ ഇവയുടെ വ്യാപനം തടയാന്‍ വ്യാജമദ്യവേട്ടയില്‍ ശ്രദ്ധിക്കണമെന്ന് ഋഷിരാജ് സിങ്ങിനോട് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു. ഇതിനായി എന്‍ഫോഴ്സ്മെന്റ് സ്റ്റാഫിനെയും ഗ്രൂപ്പിനെയും സജ്ജമാക്കണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."