സഊദിയിൽ സ്വദേശിവത്ക്കരണം ശക്തമാകുന്നു; പ്രവാസികൾ ആശങ്കയിൽ
സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശി പൗരന്മാരുടെ എണ്ണം 22 ലക്ഷമായി ഉയർന്നു.
റിയാദ്: തൊഴിൽ രംഗത്തെ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ സ്വദേശിവത്കരണ പദ്ധതി വലിയ വിജയമായി മാറുന്നു.മുൻകാലങ്ങളെ അപേക്ഷിച്ച് ഈ വർഷം തൊഴിൽ ചെയ്യുന്ന സ്വദേശി പൗരന്മാരുടെ എണ്ണത്തിൽ വൻ വർധനവെന്ന് നാഷനൽ ലേബർ ഒബ്സർവേറ്ററി (എൻ.എൽ.ഒ) വ്യക്തമാക്കി.
സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശി പൗരന്മാരുടെ എണ്ണം 22 ലക്ഷമായി ഉയർന്നു. 2022 ലെ ഇതേ കാലയളവിലെ കണക്കുമായി തട്ടിച്ചുനോക്കുേമ്പാൾ സഊദി ജീവനക്കാരുടെ എണ്ണത്തിലെ മൊത്തം വളർച്ച ഏകദേശം 2,10,000 ആയി. ഈ വർഷം രണ്ടാം പാദം വരെ ഓരോ മൂന്നുമാസം കൂടുമ്പോഴും ശരാശരി വളർച്ച ഏകദേശം 42,000 ജീവനക്കാരാണ്. രണ്ടാം പാദത്തിലെ സ്വദേശിവത്കരണ റിപ്പോർട്ട് പ്രകാരം സ്വദേശികളായ സ്ത്രീപുരുഷ ജീവനക്കാരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തി. ഈ വർഷം രണ്ടാമത്തെ മൂന്നുമാസ കാലയളവിന്റെ അവസാനത്തിൽ സ്വകാര്യ മേഖലയിലെ ഒമ്പത് ലക്ഷം സ്ത്രീ ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോൾ പുരുഷ ജീവനക്കാരുടെ എണ്ണം 13 ലക്ഷമായി. മൊത്തം സ്വദേശിവത്കരണ നിരക്ക് 22.3 ശതമാനത്തിലെത്തി.
2023-െൻറ രണ്ടാം പാദത്തിൽ കിഴക്കൻ മേഖലയിലാണ് ഏറ്റവും ഉയർന്ന സ്വദേശിവത്കരണം രേഖപ്പെടുത്തിയത് (27 ശതമാനം). മക്കയിൽ 24 ശതമാനവും റിയാദിലും മദീനയിലും 21 ശതമാനവുമാണ് സ്വദേശിവത്കരണ തോത്. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് മേഖലയിലാണ് പുരുഷ ജോലിക്കാരുടെ എണ്ണം ഏറ്റവും ഉയർന്നത് (നിരക്ക് 60 ശതമാനം). വിദ്യാഭ്യാസ മേഖലയിൽ സ്ത്രീകളും. അവരുടെ നിരക്ക് 53 ശതമാനമെത്തി.ഈ കണക്കുകൾ പ്രവാസികളിൽ ആശങ്കയുണർത്തുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
content highlight: In Saudi Arabia, nationalization is intensifying Expats are worried
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."