വരും ദിവസങ്ങളില്‍ മഴ കനക്കും; ജാഗ്രത നിര്‍ദേശം; തിരുവനന്തപുരത്ത് ചില സ്കൂളുകള്‍ക്ക് ഇന്നും അവധി
വരും ദിവസങ്ങളില്‍ മഴ കനക്കും; ജാഗ്രത നിര്‍ദേശം; തിരുവനന്തപുരത്ത് ചില സ്കൂളുകള്‍ക്ക് ഇന്നും അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. എന്നാല്‍ ശക്തമായ മഴക്കുള്ള മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ നേരത്തെ പുറപ്പെടുവിച്ച മത്സ്യ ബന്ധനത്തിനുള്ള വിലക്ക് പിന്‍വലിച്ചിട്ടുണ്ട്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ദുര്‍ബലമാണെങ്കിലും ബംഗാളിനും ജാര്‍ഖണ്ഡിനും മുകളില്‍ മറ്റൊരു ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും നിലവില്‍ കേരളത്തിന് ഭീഷണിയല്ല.
അതേസമയം കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രത തുടരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയും മണിക്കൂറില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന കാറ്റിനുമാണ് സാധ്യതയുള്ളത്. അതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴക്കെടുതി രൂക്ഷമായ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ചില സ്കൂളുകള്‍ക്ക് ഇന്നും അവധി
തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ഇന്ന് അവധി. കൊഞ്ചിറവിള യുപിഎസ്, വെട്ടുകാട് എല്‍പിഎസ്, ഗവണ്മെന്റ് എംഎന്‍എല്‍പിഎസ് വെള്ളായണി എന്നീ സ്കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ജില്ലയിലെ ക്വാറീയിംഗ്,മൈനിംഗ് പ്രവര്‍ത്തനങ്ങള്‍, വിനോദസഞ്ചാരം,കടലോര / കായലോര / മലയോര മേഖലയിലേക്കുള്ള ഗതാഗത നിരോധനം,ബീച്ചുകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനവും പിന്‍വലിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജില്ലയില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ചതും മഴയുടെ തോത് കുറഞ്ഞതും കണക്കിലെടുത്താണ് ഉത്തരവെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."