HOME
DETAILS
MAL
രോഗിമരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത് രണ്ടുദിവസം കഴിഞ്ഞെന്ന്; മെഡിക്കല്‍ കോളേജിനെതിരേ ഗുരുതര ആരോപണം; വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട്
backup
August 14 2021 | 12:08 PM
ആലപ്പുഴ: മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത് രണ്ടു ദിവസം കഴിഞ്ഞെന്ന് പരാതി. ഹരിപ്പാട് സ്വദേശി ദേവദാസാണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജിനെതിരേയാണ് ദേവദാസിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന വിശദീകരണവുമായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് രംഗത്തെത്തി.
മരണ വിവരം ബന്ധുക്കളെ അറിയിക്കാന്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ തുടര്‍ച്ചയായി വിളിച്ചിട്ടും കിട്ടിയില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. ഹരിപ്പാട് സ്വദേശി ദേവദാസി(55) ന്റെ ഭാര്യ ആശുപത്രിയില്‍ കൂട്ടിരിപ്പിനുണ്ടായിരുന്നിട്ടും ഇവരെ വിവരം അറിയിച്ചിരുന്നില്ലെന്ന് മകള്‍ രമ്യ പരാതിയില്‍ ആരോപിക്കുന്നത്.
ഐസിയുവില്‍ അന്വേഷിച്ചപ്പോഴാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയെന്ന് മറുപടി ലഭിച്ചതെത്രെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."