ഡിഗ്രിക്കാര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പുമായി റിലയന്‍സ് ഫൗണ്ടേഷന്‍; 2 ലക്ഷം രൂപ വരെ ആനുകൂല്യം നേടാം; ഏത് കോഴ്‌സുകാര്‍ക്കും അപേക്ഷിക്കാം
ഡിഗ്രിക്കാര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പുമായി റിലയന്‍സ് ഫൗണ്ടേഷന്‍; 2 ലക്ഷം രൂപ വരെ ആനുകൂല്യം നേടാം; ഏത് കോഴ്‌സുകാര്‍ക്കും അപേക്ഷിക്കാം
ബിരുദ കോഴ്‌സുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന റിലയന്‍സ് ഫൗണ്ടേഷന്റെ അണ്ടര്‍ ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം 2023-24 ന് ഇപ്പോള്‍ അപേക്ഷിക്കാം. എല്ലാ ഒന്നാം വര്‍ഷ റെഗുലര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. അക്കാദമിക മികവിന്റെയും യോഗ്യത പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് യോഗ്യരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുക. സാമ്പത്തിക സഹായം ആവശ്യമുള്ള 5000 വിദ്യാര്‍ഥികള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയാണ് സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കുന്നത്. കൂടാതെ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് റിലയന്‍സ് ഫൗണ്ടേഷന്റെ വിവിധ വിദ്യാഭ്യാസ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കുന്നതാണ്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് റിലയന്‍സ് ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ഫോം ഡൗണ്‍ലോഡ് ചെയ്ത് അത് പൂരിപ്പിച്ച് ഒക്ടോബര്‍ 15 നകം അപേക്ഷ സമര്‍പ്പിക്കണം.
റിലയന്‍സ് ഫൗണ്ടേഷന്‍ അണ്ടര്‍ ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പ്
ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന യുവ ജനതയെ അവരുടെ ഉപരി പഠന സാധ്യതകള്‍ക്ക് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴില്‍ ആരംഭിച്ച സ്‌കോളര്‍ഷിപ്പ് പദ്ധിതിയാണിത്. ഇന്ത്യയിലാകമാനം യു.ജി കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയ തെരഞ്ഞെടുക്കപ്പെടുന്ന 5000 വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠന കാലയളവില്‍ 200000 രൂപ വരെ സാമ്പത്തിക സഹായമായി ലഭിക്കും. അവരുടെ തുടര്‍ പഠനത്തിനും കരിയര്‍ സാധ്യതകള്‍ക്കും വേണ്ട സഹായം നല്‍കലാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
യോഗ്യത
എല്ലാ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
- ഇന്ത്യന്‍ പൗരനായിരിക്കണം.
- 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കില്‍ പ്ലസ് ടു പാസിയിരിക്കണം.
- ആദ്യ വര്‍ഷ ബിരുദ കോഴ്‌സുകാര്‍ക്കാണ് അപേക്ഷിക്കാനാവുക. രണ്ടാം വര്‍ഷ ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാനാവില്ല.
- 15 ലക്ഷത്തില്‍ കുറഞ്ഞ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. സാമ്പത്തികമായി വലിയ പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
- വിദ്യാര്‍ഥികള്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റെഗുലര്‍ കോഴ്‌സുകള്‍ക്ക് ചേര്‍ന്നവരാവണം. ഡിസ്റ്റന്‍സ്, ഓണ്‍ലൈന്‍ പഠനക്കാര്‍ക്ക് അവസരമില്ല.
- എസ്.എസ്.എല്‍.സിക്ക് ശേഷം ഡിപ്ലോമ കോഴ്‌സുകളില്‍ ചേര്‍ന്നവര്‍ക്ക് അപേക്ഷിക്കാനാവില്ല.
- യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷ എഴുതാത്തവരെ പരിഗണിക്കില്ല.
- അപേക്ഷ സമയത്ത് വ്യക്തി വിവരങ്ങളും കോണ്‍ടാക്ട് വിവരങ്ങളും നല്‍കണം. കൂടാതെ അക്കാദമിക വിവരങ്ങളോടൊപ്പം എക്‌സ്ട്രാ അച്ചീവ്‌മെന്റുകള്‍ ഉണ്ടെങ്കില്‍ ആ വിവരങ്ങളും ഉള്‍പ്പെടുത്തണം.
പരീക്ഷ
ഓണ്‍ലൈനായാണ് യോഗ്യത പരീക്ഷ എഴുതേണ്ടത്. 60 മിനുട്ട് ദൈര്‍ഘ്യത്തില്‍ 60 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് പരീക്ഷ. മുന്‍ കാല ചോദ്യങ്ങള്‍ക്ക് https://www.scholarships.reliancefoundation.org/assets/pdf/RelianceFoundationUndergraduateScholarshipsApplicationFAQsTASAreworked.pdf സന്ദര്‍ശിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് (011) 4117 1414 എന്ന നമ്പറില്‍ വിളിക്കുകയോ www.scholarships.reliancefoundation.org/UG_Scholarship.aspx എന്ന ഐ.ഡിയില്‍ മെയില്‍ ചെയ്യുകയോ ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."