സിക്കിം: മരണം 19 ആയി, 103 പേരെ ഇനിയും കണ്ടെത്തിയില്ല, 3000 പേര്‍ കുടുങ്ങിക്കിടക്കുന്നു; അതിനിടെ ഇനിയും മിന്നല്‍ പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പും
സിക്കിം: മരണം 19 ആയി, 103 പേരെ ഇനിയും കണ്ടെത്തിയില്ല, 3000 പേര്‍ കുടുങ്ങിക്കിടക്കുന്നു; അതിനിടെ ഇനിയും മിന്നല്‍ പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പും
ഗാങ്‌ടോക്: സിക്കിമില്‍ മഞ്ഞുതടാക വിസ്‌ഫോടനത്തെ തുടര്‍ന്ന് ടീസ്റ്റ നദിയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ഇതില്‍ ആറ് സൈനികരും ഉള്‍പെടുന്നു. 16 സൈനികര്‍ ഉള്‍പ്പെടെ 103 ഇനിയും കണ്ടെത്തിയിട്ടില്ലെന്നും സംസ്ഥാന ദുരന്തനിവാരണ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 3000ത്തിലേറെ വിനോദ സഞ്ചാരികളാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. 2500 പേരെ മാറ്റിത്താമസിപ്പിച്ചു. 6000 ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.
ആരോഗ്യവകുപ്പിലെ നിയമനക്കോഴ കേസില്‍ പരാതിക്കാരനായ ഹരിദാസനില്‍നിന്ന് ലക്ഷം രൂപ പണമായി കൈപ്പറ്റിയത് ആരെന്ന് കണ്ടെത്താനാവാതെ പൊലിസ് നട്ടംമതിരിയുന്നതിനിടയിലാണ് അഖില്‍ സജീവിനെ കണ്ടെത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ ആരോഗ്യമന്ത്രിയുടെ ഓഫിസിന് സമീപം അഖില്‍ മാത്യുവിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തിയതാണെങ്കില്‍ അയാളെക്കുറിച്ച് അറിയാവുന്ന ഏകവ്യക്തി അഖില്‍ സജീവാണ്.
ഇയാളുടെ നിര്‍ദേശപ്രകാരമാണ് പണം കൈമാറിയതെന്ന് ഹരിദാസന്‍ ആവര്‍ത്തിക്കുന്നുണ്ട്. ഇയാള്‍ ഇതുവരെ അന്വേഷണ പരിധിയില്‍ വന്നിട്ടില്ല. പരാതിക്കാരനായ ഹരിദാസനുമായി അടുപ്പം പുലര്‍ത്തുന്ന ബാസിതിനെയാണ് പൊലിസ് കൂടുതല്‍ സംശയിക്കുന്നത്. അഖില്‍ മാത്യുവിന്റെ പരാതിയില്‍ തുടങ്ങിയ അന്വേഷണത്തില്‍, മന്ത്രിയുടെ ഓഫിസിനെ കോഴക്കാര്യം അറിയിച്ച ഹരിദാസനെയും പൊലിസ് ഒഴിവാക്കുന്നില്ല.
അഖില്‍ മാത്യുവിന്റെ മൊഴിയില്‍ പരാമര്‍ശിക്കാത്ത പേരാണ് മലപ്പുറം സ്വദേശിയും മുന്‍ എ.ഐ.എസ്.എഫ് നേതാവുമായ ബാസിതിന്റേത്. ബാസിത് വഴിയാണ് ഹരിദാസന്‍ മന്ത്രിയുടെ ഓഫിസിലെത്തി കോഴക്കാര്യം ആദ്യം പേഴ്‌സനല്‍ സെക്രട്ടറിയുമായി പങ്കുവെച്ചത്. ഇവര്‍ രണ്ടുപേരും സെക്രട്ടേറിയറ്റ് പരിസരത്ത് ചെലവഴിച്ച ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം ഹരിദാസന്‍ എഴുതി നല്‍കിയ പരാതിയില്‍ അഖില്‍ സജീവിന്റെ പേരുണ്ട്. എന്നാല്‍, ഈ പരാതി ഇപ്പോഴും പൊലീസിന് കൈമാറിയിട്ടില്ല. ഹരിദാസന്‍ കൈക്കൂലി ആരോപണം ഉന്നയിച്ച അഖില്‍ മാത്യു നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. ഹരിദാസന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ അഖില്‍ മാത്യു, അഖില്‍ സജീവ് എന്നിവര്‍ പ്രതിസ്ഥാനത്ത് വരും.
ഇത് ഒഴിവാക്കാന്‍ മന്ത്രി തന്റെ പി.എ അഖില്‍ മാത്യുവിനെകൊണ്ട് മറുപരാതി നല്‍കിയതിലെ ദുരൂഹത ബാക്കിയാണ്. ഈ പരാതിയില്‍ ഹരിദാസന്റെ പേര് മാത്രമാണ് പരാമര്‍ശിക്കുന്നത്. അഖില്‍ സജീവിനെ സംരക്ഷിക്കാനാണ് ഇതെന്ന സംശയമാണ് പരാതിക്കാരനായ ഹരിദാസന്‍ ഉന്നയിച്ചിരുന്നത്.ഹരിദാസന്‍ പണം കൈമാറിയെന്ന് പറയുന്ന ദിവസം അഖില്‍ മാത്യു പത്തനംതിട്ടയിലായിരുന്നെന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് ഉറപ്പിച്ചു. ഇതു തെളിയിക്കാനാവശ്യമായ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."