അരൂര്‍ ചേര്‍ത്തല ദേശീയപാത തകര്‍ന്നത് ടാറില്‍ കുറവ് വരുത്തിയതുകൊണ്ടെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; ആലപ്പുഴയിലെ വിഭാഗീയത വീണ്ടും പുറത്തേക്ക്
ആലപ്പുഴ: അരൂര്‍ ചേര്‍ത്തല ദേശീയപാതയില്‍ ഫണ്ടിന്റെ അപര്യാപ്തത കൊണ്ടാണ് ടാറിന്റെ നിലവാരത്തില്‍ കുറവ് വരുത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ തന്നെ ബാധിക്കുന്നതല്ല അന്വേഷണ റിപ്പോര്‍ട്ടെന്നാണ് മുന്‍ മന്ത്രി ജി.സുധാകരന്റെ പ്രതികരണം.
ജി.സുധാകരനെ ലക്ഷ്യമിട്ടാണ് ആലപ്പുഴയിലെ സി.പി.എം വിഭാഗീയത മറനീക്കി പുറത്തുവന്നിരിക്കുന്നതെന്നാണ് ആരോപണം. എ.എം ആരിഫ് എംപിയുടെ പരാതി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തായിരിക്കുന്നത്. ജി.സുധാകരന്‍ മന്ത്രിയായിരുന്നപ്പോള്‍ തന്നെ എ.എം ആരിഫ് റോഡിനെ കുറിച്ച് പരാതി നല്‍കിയിരുന്നു. പരാതിയെക്കുറിച്ച് എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് അന്വേഷിച്ചത്.
എസ്റ്റിമേറ്റ് തുക 44.34 കോടിയില്‍ നിന്ന് 41.71 കോടി രൂപയായി കുറച്ചു. ടാറിംഗില്‍ ഉപയോഗിക്കേണ്ട തെര്‍മോപ്ലാസ്റ്റിക് പെയിന്റ്, റോഡ് സ്റ്റഡ് എന്നീ ഇനങ്ങളില്‍ കുറവുവരുത്തി. വിജിലന്‍സ് വിഭാഗം അന്വേഷിച്ച് ടാറിംഗില്‍ കുഴപ്പമില്ലെന്ന് കണ്ടെത്തിയിരുന്നു എന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്രസര്‍ക്കാര്‍ ആവശ്യത്തിനു ഫണ്ട് അനുവദിക്കാത്തതിനാല്‍ ടാറിംഗില്‍ ഉണ്ടായ കുഴപ്പമാണ് കുണ്ടും കുഴിയും രൂപപ്പെടാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേശീയപാത പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ് എംപി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് അയയ്ക്കുകയായിരുന്നു. അരൂര്‍ മതല്‍ ചേര്‍ത്തല വരെ (23.6 കിമി)പുനര്‍നിര്‍മിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫ് ആരോപിക്കുന്നത്. ഇതില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്നും എം.പി കത്തില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."