ആസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള തൊഴില്‍ മേഖല ഏതെന്നറിയാമോ? ഈ അഞ്ച് കോഴ്‌സുകള്‍ പഠിച്ചാല്‍ ജോലി ഉറപ്പാണ്; കൈനിറയെ ശമ്പളവും നേടാം
ആസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള തൊഴില്‍ മേഖല ഏതെന്നറിയാമോ? ഈ അഞ്ച് കോഴ്‌സുകള്‍ പഠിച്ചാല്‍ ജോലി ഉറപ്പാണ്; കൈനിറയെ ശമ്പളവും നേടാം
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കാനഡ, യു.കെ, യു.എസ്.എ എന്നീ രാജ്യങ്ങളെ പോലെ തന്നെ പ്രിയപ്പെട്ടതാണ് ആസ്‌ട്രേലിയയും. ജോലിക്കും പഠനത്തിനുമായി നല്ലൊരു ശതമാനം ഇന്ത്യക്കാരും ആസ്‌ട്രേലിയയിലേക്ക് ചേക്കേറിയിട്ടുണ്ടെന്നാണ് കണക്ക്. ആസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ ആസ്‌ട്രേലിയയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ 95,791 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയെന്നാണ് കണക്ക്.
മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം, ഉയര്‍ന്ന ശമ്പളം, ജീവിത നിലവാരം എന്നിവയൊക്കെയാണ് പലരം ആസ്‌ട്രേലിയ തെരഞ്ഞെടുക്കാനുള്ള കാരണം. പക്ഷെ എല്ലാ കോഴ്‌സുകള്‍ക്കും എല്ലാ രാജ്യങ്ങളിലും തൊഴിലവസരങ്ങള്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ല. അതുകൊണ്ടാണ് ജോലി ലക്ഷ്യം വെക്കുന്നവര്‍ അവസരങ്ങള്‍ നോക്കി കോഴ്‌സുകള്‍ തെരഞ്ഞെടുക്കണമെന്ന് പറയുന്നത്. അത്തരത്തില്‍ വരും നാളുകളില്‍ ആസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരമുള്ള അഞ്ച് കോഴ്‌സുകളാണ് ചുവടെ പ്രതിപാദിക്കുന്നത്.
- നഴ്‌സിങ് ആന്‍ഡ് ഓള്‍ഡ് ഏജ് കെയറിങ്
ഏതൊരു വിദേശ രാജ്യം പോലെ തന്നെ ആസ്‌ട്രേലിയയിലും ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുള്ള മേഖലയാണ് ആരോഗ്യ മേഖല. പ്രത്യേകിച്ച് കഴിഞ്ഞ കുറച്ച് നാളുകളായി പ്രായമായവരുടെയും ഭിന്നശേഷിക്കാരുടെയും പരിചരണത്തിനായുള്ള ജോലിക്കാരുടെ ആവശ്യം വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നു. നിലവില്‍ നഴ്‌സിങ് മേഖലയില്‍ 30,000 ന് മുകളില്‍ ഒഴിവുകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. വരും വര്‍ഷങ്ങൡ ഈ മേഖലയില്‍ അവസരങ്ങള്‍ കൂടാനാണ് സാധ്യത. ആസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പ്രകാരം 2025 ഓടെ രാജ്യത്തെ നഴ്‌സിങ് മേഖലയില്‍ ഏകദേശം 85,000 പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030 ല്‍ ഇത് 123,000 ആയി ഉയരും. അതുകൊണ്ട് തന്നെ ആസ്‌ട്രേലിയയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ നഴ്‌സിങ് മേഖല നല്ലൊരു ഓപ്ഷനായിരിക്കും.
നഴ്‌സിങ് കോഴ്‌സുകള്‍ക്ക് പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍
ഫ്‌ളിന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റി, അഡ്‌ലെയ്ഡ്
ഫെഡറേഷന്‍ യൂണിവേഴ്‌സിറ്റി, വിക്ടോറിയ
മൊണാഷ് യൂണിവേഴ്‌സിറ്റി, മെല്‍ബണ്‍
ദി യൂണിവേഴ്‌സിറ്റി ഓഫ് ക്വീന്‍സ് ലാന്റ്, ബ്രിസ്‌ബെയ്ന്‍
- സോഫ്റ്റ്‌വെയര്‍/ ആപ്ലിക്കേഷന്‍ ഡെവലപ്പേഴ്‌സ്
ആസ്‌ട്രേലിയയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന തൊഴില്‍ മേഖലയായി പരിഗണിക്കുന്നതാണ് സോഫ്റ്റ് വെയര്‍ ഡെവലപ്പോഴ്‌സ്. മികച്ച ശമ്പളവും സുരക്ഷിതമായ കരിയറുമാണ് ഈ മേഖല ഉദ്യോഗാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 15,000 ലധികം ഒഴിവുകളാണ് പുതുതായി ഈ മേഖലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ആസ്‌ട്രേലിയ, ഫെഡറേഷന്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ക്വീന്‍സ് ലാന്‍ഡ്, ടോറന്‍സ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി- സിഡ്‌നി എന്നിവ സോഫ്റ്റ് വെയര്‍, ആപ്ലിക്കേഷന്‍ കോഴ്‌സുകള്‍ക്ക് പേരുകേട്ടവയാണ്.
- ഐ.സി.ടി ( ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി)
ഐ.ടി മേഖലകളുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്കും വമ്പിച്ച സാധ്യത മുന്നോട്ട് വെക്കുന്ന രാജ്യമാണ് ആസ്‌ട്രേലിയ. സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ്, ഐ.ടി ടെക്‌നീഷ്യന്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ ഐ.ടി ജോലികള്‍ക്കെല്ലാം തന്നെ വമ്പിച്ച ഡിമാന്റാണ് ആസ്‌ട്രേലിയ മുന്നോട്ട് വെക്കുന്നത്.
വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി, ദി യൂണിവേഴ്‌സിറ്റി ഓഫ് സണ്‍ഷൈന്‍, ലാ ത്രോബ് യണിവേഴ്‌സിറ്റി എന്നിവയൊക്ക ടെക്് കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
- സിവില്‍ എഞ്ചിനീയറിങ്
ആസ്‌ട്രേലിയയിലെ ഏറ്റവും വലിയ തൊഴില്‍ മേഖലയെന്ന നിലയില്‍ നിര്‍മ്മാണ മേഖലയില്‍ വമ്പിച്ച തൊഴിലവസരമാണ് നിലവിലുള്ളത്. ആസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥക്ക് നല്ലൊരു പങ്കും സംഭാവന ചെയ്യുന്നത് കൊണ്ട് തന്നെ സര്‍ക്കാര്‍ നേരിട്ട് നിര്‍മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ സിവില്‍ എഞ്ചിനീയര്‍മാര്‍, സാങ്കേതിക തൊഴിലാളികള്‍ എന്നിവര്‍ക്ക് വലിയ ഡിമാന്റാണ് വരും നാളുകളില്‍ വരാന്‍ പോകുന്നത്.
സ്വിന്‍ബേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ദി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയ്ല്‍സ്, യൂണിവേഴ്‌സിറ്റി ഓഫ് മെല്‍ബണ്‍, റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളില്‍ നിന്നൊക്കെ സിവില്‍ എഞ്ചിനീയറിങ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാം.
- ചൈല്‍ഡ് കെയര്‍ ആന്‍ഡ് ടീച്ചേഴ്‌സ്
ലോകത്താകമാനം ജോലി സാധ്യതയുള്ള മേഖലയാണിത്. പ്രത്യേകിച്ച് കൊച്ചു കുട്ടികളുടെ പഠനത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്ന രാജ്യങ്ങളില്‍ ചൈല്‍ഡ് കെയര്‍ ടേക്കര്‍മാര്‍ക്കും ടീച്ചര്‍മാര്‍ക്കും വമ്പിച്ച സാധ്യതകളാണ് തുറന്നിടുന്നത്. പക്ഷെ ഇതിന് പ്രൊഫഷണലായ വിദ്യാഭ്യാസവും ക്ഷമയും കഴിവും ആവശ്യമായി വരുമെന്ന് ഓര്‍ക്കുക.
ഡീകിന്‍ യൂണിവേഴ്‌സിറ്റി, ദി യൂണിവേഴ്‌സിറ്റി ഓഫ് മെല്‍ബണ്‍, ഈഡിത്ത് കൊവാന്‍ യൂണിവേഴ്‌സിറ്റി, ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റി എന്നിവയാണ് ചൈല്‍ഡ് ടീച്ചിങ് കോഴസുകള്‍ മുന്നോട്ട് വെക്കുന്ന സ്ഥാപനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."