സ്ഫോടനത്തിന് ഉപയോഗിച്ച കാർ 10 തവണ കൈമറിഞ്ഞത്
കോയമ്പത്തൂർ • ഉക്കടം സ്ഫോടനത്തിൽ തകർന്ന കാർ 10 തവണ കൈമാറ്റം ചെയ്തതാണെന്ന് പൊലിസ്. പൊള്ളാച്ചിയിൽ രജിസ്റ്റർ ചെയ്ത മാരുതി 800 കാറാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. കാറിനകത്ത് നിന്ന് മാർബിൾ ചീളുകളും ആണികളും കണ്ടെത്തി. സ്ഫോടന തീവ്രത കൂട്ടാനാകാം ഇവ നിറച്ചതെന്ന് സംശയിക്കുന്നു.
പാചകവാതക സിലിണ്ടറാണ് കാറിൽ പൊട്ടിത്തെറിച്ചത്. മറ്റൊരു പാചകവാതക സിലിണ്ടർ കാറിനകത്തുനിന്ന് കണ്ടെത്തിയിരുന്നു. സ്ഫോടനം നടന്നതിന് സമീപം 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലിസ് എയ്ഡ്പോസ്റ്റുണ്ട്. എയ്ഡ്പോസ്റ്റ് ഒഴിവാക്കാൻ വാഹനം തിരിച്ചപ്പോൾ സ്ഫോടനം നടന്നതാകാമെന്ന് സംശയമുണ്ട്. ചാവേർ എന്ന് സംശയിക്കുന്ന ജമീഷ മുബിന്റെ സുഹൃത്തുക്കളെയും ബന്ധമുള്ളവരെയും കണ്ടെത്താൻ ശ്രമം തുടങ്ങി. തമിഴ്നാട് ഡി.ജി.പി സി. ശൈലേന്ദ്രബാബുവും എ.ഡി.ജി.പി താമരൈക്കണ്ണനും സ്ഥലം സന്ദർശിച്ചു. എ.ഡി.ജി.പി കോയമ്പത്തൂരിൽ ക്യാംപ് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."