'ബഹുമാന്യനായ മോദിജീ രാഷ്ട്രീയത്തെയും സംവാദത്തേയും അധഃപതനത്തിന്റെ ഏതറ്റം വരെ കൊണ്ടു പോവും നിങ്ങള്‍' രാഹുലിന്റെ രാവണ്‍ പോസ്റ്ററില്‍ രൂക്ഷ പ്രതികരണവുമായി പ്രിയങ്ക
'ബഹുമാന്യനായ മോദിജീ രാഷ്ട്രീയത്തെയും സംവാദത്തേയും അധഃപതനത്തിന്റെ ഏതറ്റം വരെ കൊണ്ടു പോവും നിങ്ങള്‍' രാഹുലിന്റെ രാവണ്‍ പോസ്റ്ററില്‍ രൂക്ഷ പ്രതികരണവുമായി പ്രിയങ്ക
ന്യൂഡല്‍ഹി: സഹോദരനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയെ രാവണനോട് ഉപമിക്കുന്ന ബി.ജെ.പിയുടെ പോസ്റ്ററിനെതിരെ രൂക്ഷപ്രതികരണവുമായ പ്രിയങ്ക ഗാന്ധി വദ്ര. രാഷ്ട്രീയത്തേയും സംവാദത്തേയും നിങ്ങള്‍ ഇനി അധഃപതനത്തിന്റെ അതറ്റം വരെ കൊണ്ടും പോവും എന്ന് പ്രിയങ്ക ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയുടേയും പേര് മെന്‍ഷന്‍ ചെയ്തായിരുന്നു അവരുടെ ട്വീറ്റ്.
'ഏറെ ആദരണീയരായ നരേന്ദ്ര മോദി, ജെ.പി. നദ്ദ, രാഷ്ട്രീയത്തെയും സംവാദത്തെയും എത്രത്തോളം അധഃപതനത്തിലെത്തിലെത്തിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? നിങ്ങളുടെ പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്ന് പോസ്റ്റ് ചെയ്യപ്പെടുന്ന ആക്രമണോത്സുകവും പ്രകോപനപരവുമായ ട്വീറ്റുകളോട് നിങ്ങള്‍ക്ക് യോജിപ്പുണ്ടോ? ധാര്‍മികതയെക്കുറിച്ച് നിങ്ങള്‍ പ്രതിജ്ഞയെടുത്തിട്ട് അധികമായിട്ടില്ല. നിങ്ങളുടെ വാഗ്ദാനങ്ങള്‍ പോലെ, പ്രതിജ്ഞകളും നിങ്ങള്‍ മറന്നുപോയോ', പ്രിയങ്ക എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിച്ചു.
सर्वश्री @narendramodi जी एवं श्री @JPNadda जी! आप राजनीति और बहस-मुबाहसे को गिरावट की कौन-सी मंज़िल तक ले जाना चाहते हैं?
— Priyanka Gandhi Vadra (@priyankagandhi) October 5, 2023
आपकी पार्टी के आधिकारिक ट्विटर हैंडल से जो हिंसक और उकसाऊ ट्वीट किये जा रहे हैं, क्या उसमें आपकी सहमति है ?
ज़्यादा समय नहीं बीता, आपने शुचिता की क़सम…
പാര്‍ട്ടിയുടെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിലാണ് (ട്വിറ്റര്‍) പത്തുതലകളുള്ള പടച്ചട്ട അണിഞ്ഞു നില്‍ക്കുന്ന രാഹുലിന്റെ പോസ്റ്റര്‍ ബി.ജെ.പി പങ്കുവെച്ചത്.
രാവണ്‍ സിനിമ പോസ്റ്ററിനോട് സാദൃശ്യമുള്ള രാഹുലിന്റെ പോസ്റ്ററിനൊപ്പം ''രാവണ്‍, നിര്‍മാണം കോണ്‍ഗ്രസ് പാര്‍ട്ടി, സംവിധാനം ജോര്‍ജ് സോറസ്'' എന്നായിരുന്നു കാപ്ഷന്‍. 'ഇതാ പുതു തലമുറയിലെ രാവണന്‍. അദ്ദേഹം തിന്മയാണ്. ധര്‍മത്തിനും രാമനും എതിരെ പ്രവര്‍ത്തിക്കുന്നവന്‍. ഭാരതത്തെ തകര്‍ക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം' എന്ന കുറിപ്പോടെയാണ് ചിത്രം ബി.ജെ.പി പോസ്റ്റ് ചെയ്തത്.
രാഹുല്‍ഗാന്ധി പുതിയ കാലത്തെ ‘രാവണന്‍’; ചിത്രം പങ്കുവെച്ച് ബിജെപി, വന്‍ വിമര്‍ശനം...
പോസ്റ്റര്‍ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് രാഹുലിനെതിരായ ബി.ജെ.പിയുടെ പോസ്റ്റര്‍ പ്രചാരണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
'രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഈ ചിത്രം പ്രചരിപ്പിക്കുന്നതിലൂടെ ബി.ജെ.പി എന്താണ് ലക്ഷ്യമിടുന്നത്? പിതാവിനെയും മുത്തശ്ശിയെയും അക്രമികള്‍ കൊലപ്പെടുത്തിയ ഒരു കോണ്‍ഗ്രസ് എം.പിക്കെതിരെയുള്ള ഈ പ്രചാരണം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇന്ത്യയെ വിഭജിക്കുന്നതാണ്. ഇത് വളരെ അപകടകരമാണ്. ഇതുകൊണ്ട് ഞങ്ങള്‍ ഭയപ്പെടില്ല' ജയറാം രമേശ് കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."