HOME
DETAILS
MAL
ഐ.എന്‍.എല്ലിനെ ഒഴിവാക്കിയിട്ടില്ല: കാസിം ഇരിക്കൂര്‍
backup
August 15 2021 | 00:08 AM
കണ്ണൂര്‍: സര്‍ക്കാരിന്റെ പരിപാടിയില്‍ നിന്നു ഐ.എന്‍.എല്ലിനെ ഒഴിവാക്കിയിട്ടില്ലെന്ന് ഐ.എന്‍.എല്‍ (കാസിം വിഭാഗം) നേതാവ് കാസിം ഇരിക്കൂര്‍. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തന്നെ മന്ത്രി എം.വി ഗോവിന്ദന്റെ ഓഫിസില്‍ നിന്ന് മൂന്നുതവണ വിളിച്ചിരുന്നു. തനിക്കു കത്തും ലഭിച്ചിട്ടുണ്ട്. 17നു നടക്കുന്ന പരിപാടിയില്‍ മന്ത്രിമാരേക്കാള്‍ കൂടുതല്‍ വിവിധ പാര്‍ട്ടി പ്രതിനിധികളാണു പങ്കെടുക്കുന്നതെന്നും കാസിം ഇരിക്കൂര്‍ 'സുപ്രഭാത'ത്തോടു പറഞ്ഞു.
സ്വാഭാവിക പ്രതികരണം: എ.പി അബ്ദുല്‍വഹാബ്
കോഴിക്കോട്: ഒറ്റപാര്‍ട്ടിയായി ഒരുമിച്ചുപോകണമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും അത് നടപ്പിലാവാത്തതിന്റെ സ്വാഭാവിക പ്രതികരണമാണ് ഇപ്പോഴത്തേതെന്ന് ഐ.എന്‍.എല്‍ (വഹാബ് വിഭാഗം) സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുല്‍വഹാബ്.
വിഘടിച്ച് നിന്നാല്‍ മുന്നണിയില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന് നേരത്തെ എല്‍.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ത്വരിതപ്പെടുത്താന്‍ ഇപ്പോഴത്തെ നീക്കങ്ങള്‍ കാരണമാവണമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."