HOME
DETAILS

'ഒരു മുസ്‌ലിമിനോ ക്രിസ്ത്യാനിക്കോ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനാകുമോ? ഋഷി സുനകിനെ തെരഞ്ഞെടുത്ത ബ്രിട്ടനില്‍ നിന്ന് ഇന്ത്യക്ക് പാഠമുണ്ട്' ശശി തരൂര്‍

  
backup
October 26 2022 | 04:10 AM

national-shashi-tharoor-finds-lesson-as-uk-gets-hindu-pm-2022

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജനും ഹിന്ദുസമുദായക്കാരനുമായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതില്‍ ഇന്ത്യക്ക് പാഠങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഹിന്ദു, സിഖ്, ബുദ്ധ, ജൈന മതക്കാരല്ലാത്ത ഒരാള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള തന്റെ വാദം എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ മുന്നോട്ടുവച്ചത്.

ലോകത്ത് വളരെ അപൂര്‍വമായി ബ്രിട്ടീഷുകാര്‍ എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ടെന്ന് അംഗീകരിക്കേണ്ടിവരും. ബ്രിട്ടീഷ് വംശീയതയുടെ വിമര്‍ശകനാണ് ഞാന്‍. പക്ഷേ അവരിപ്പോള്‍ നേതാവായി തെരഞ്ഞെടുത്തത് ഇന്ത്യയില്‍ വേരുകളുള്ള ഒരു ഹിന്ദുവിനെയാണെന്നത് ചെറിയ കാര്യമല്ല. പ്രത്യക്ഷ വംശീയതയുടെ ചരിത്രം പേറുന്നവര്‍ അതിന്റെ ദോഷം ഇതിലൂടെ കഴുകിക്കളഞ്ഞത് അംഗീകരിച്ചേ മതിയാകൂ.' 10 വര്‍ഷം പ്രധാനമന്ത്രിയായ ഡോ. മന്‍മോഹന്‍ സിങ് സിഖുകാരനാണെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരേ ട്വിറ്ററില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. സിഖുകാര്‍ മറ്റൊരു മതസ്ഥരാണെന്ന് ഭൂരിഭാഗം ഹിന്ദുക്കളും കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി സ്ഥാനത്ത് മുസ്‌ലിംകളും സിഖുകാരും വന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജനിച്ച എല്ലാ മതങ്ങളെയും ഇന്റിക് മതങ്ങളായാണ് കാണുന്നത്. എന്നാല്‍, ഹിന്ദുത്വ അനുയായികള്‍ മറ്റുള്ളവരെ അതേവിധം കാണുന്നില്ല.

ഹിന്ദുത്വ അല്ലെങ്കില്‍ ഹിന്ദു ദേശീയത അതിന്റെ പ്രത്യയശാസ്ത്രമായി ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പിക്ക് ഒരു മുസ്‌ലിം എം.പിയും ഇല്ല. സോണിയാഗാന്ധി പ്രധാനമന്ത്രിയാകുമെന്ന ഘട്ടത്തില്‍ അവരുടെ ഇറ്റാലിയന്‍, ക്രിസ്ത്യന്‍ വേരുകള്‍ വിവാദമാക്കിയ സാഹചര്യങ്ങളും, സോണിയ പ്രധാനമന്ത്രിയായാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞ അന്തരിച്ച ബി.ജെ.പി നേതാവ് സുഷമാസ്വരാജിന്റെ പ്രസ്താവനകളും അദ്ദേഹം അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷുകാര്‍ തങ്ങളുടെ നേതാവായി ഇരുണ്ട തൊലിയുള്ള ഒരു ഹിന്ദുവിനെ തെരഞ്ഞെടുത്തതിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഇത് നമ്മുടെ സ്വന്തം രാജ്യത്തിലും പ്രതിഫലിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago