എട്ടുമാസം പ്രായമായ മകളെ കാറില്‍ മറന്നു വെച്ച് ഡോക്ടറായ അമ്മ; ഓര്‍മ വന്നത് പത്തു മണിക്കൂര്‍ കഴിഞ്ഞ്, തിരിച്ചു വന്നപ്പോള്‍ കണ്ടത് അനക്കമറ്റ കുഞ്ഞിനെ
എട്ടുമാസം പ്രായമായ മകളെ കാറില്‍ മറന്നു വെച്ച് ഡോക്ടറായ അമ്മ;ഓര്‍മ വന്നത് പത്തു മണിക്കൂര്‍ കഴിഞ്ഞ്, തിരിച്ചു വന്നപ്പോള്‍ കണ്ടത് അനക്കമറ്റ കുഞ്ഞിനെ
ക്വാലാലംപൂര്‍: പലതരം തിരക്കുകള്‍ക്കിടയില്‍ നാം പലതും മറന്നു വെക്കാറുണ്ട്. അങ്ങിനെ നമുക്കേറെ നഷ്ടങ്ങളും സംഭവിക്കാറുണ്ട്. ഇവിടെ ഡോക്ടറായ ഒരു അമ്മ മറന്നുവെച്ചത് തന്റെ കുഞ്ഞിനെ തന്നെയായിരുന്നു. അതും എട്ടുമാസം പ്രായമുള്ള കുഞ്ഞുമകളെ. തന്റെ തിരക്കുകള്‍ക്കിടയില്‍ കുഞ്ഞ് കാറിലുള്ളത് അമ്മ മറന്നേ പോയി. പിന്നീട് ഭര്‍ത്താവ് വിളിച്ചു ചോദിച്ചപ്പോഴാണ് അവര്‍ക്ക് അക്കാര്യം ഓര്‍മ വരുന്നത്. അപ്പോഴേക്കും പത്തു മണിക്കൂര്‍ കഴിഞ്ഞിരുന്നു. അവര്‍ കാറില്‍ ചെന്ന് നോക്കിയപ്പോള്‍ അനക്കമറ്റ കുഞ്ഞിനെയാണ് കാണുന്നത്.
കാന്‍സ്‌ലര്‍ തവാന്‍കു മുഹ്‌രിസ് യു.കെ.എം ആശുപത്രിയിലാണ് അമ്മ ജോലി ചെയ്യുന്നത്. ആശുപത്രിയിലെ പാര്‍ക്കിങ്ങ് ഏരിയയില്‍ വണ്ടിനിര്‍ത്തിയ ഉടന്‍ അമ്മ ഇറങ്ങിപ്പോയി. പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റൊക്കെയിട്ട് കിടന്ന കുഞ്ഞ് നല്ല ഉറക്കമായിരുന്നു. വൈകീട്ട് 5.30ന് കുഞ്ഞ് നഴ്‌സറിയില്‍ ഇല്ലെന്ന് ഭര്‍ത്താവ് വിളിച്ചുപറഞ്ഞപ്പോഴാണ് അവര്‍ അക്കാര്യം ഓര്‍ക്കുന്നത് തന്നെ.
കാറിനുള്ളില്‍ മകളുണ്ടോ എന്ന് തിരക്കാനും ഭര്‍ത്താവ് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലെത്തി പരിശോധിച്ചപ്പോള്‍ പിന്‍സീറ്റില്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ടു. ഉടന്‍ തന്നെ ഡോക്ടര്‍ കുഞ്ഞിന് സി.പി.ആര്‍ നല്‍കാന്‍ ശ്രമിച്ചു. എന്നിട്ടും അനക്കമൊന്നുമുണ്ടായില്ല.
ഭര്‍ത്താവ് വന്നപ്പോള്‍ കാണുന്ന കാഴ്ചയും ഇതായിരുന്നു. ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെ എമര്‍ജന്‍സി യൂനിറ്റിലേക്ക് കൊണ്ടുപോയി. ആറുമിനിറ്റോളം സി.പി.ആര്‍ നല്‍കിയെങ്കിലും കുഞ്ഞ് നേരത്തേ തന്നെ മരിച്ചതായി അറിയിക്കുകയായിരുന്നു.
മരണകാരണം കണ്ടെത്താന്‍ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. സംഭവത്തില്‍ കേസെടുത്തതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."