യുവന്റസ് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്റ്റേജ് കാണാതെ പുറത്ത്
ലിസ്ബൺ: പോർച്ചുഗൽ ക്ലബ്ബ് ബെൻഫിക്കയോട് പരാജയപ്പെട്ട് ഇറ്റാലിയൻ കരുത്തരായ യുവന്റസ് ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് സ്റ്റേജ് കാണാതെ പുറത്ത്. ഇരട്ട ഗോളുകൾ നേടിയ പോർത്തുഗീസ് താരം റാഫ സിൽവയുടെ കരുത്തിൽ മൂന്നിനെതിരേ നാലുഗോളുകൾക്കായിരുന്നു ബെൻഫിക്കയുടെ ജയം.
17ാം മിനുറ്റിൽ തന്നെ അന്റോണിയോ സിൽവയിലൂടെ ബെൻഫിക്ക ആദ്യഗോളടിച്ചു. ഗോളിന്റെ ആരവം അടങ്ങുംമുമ്പ് മോയിസ് കീൻ തിരിച്ചടിച്ചു, സ്‌കോർ 1-1. 28ാം മിനുറ്റിൽ ലഭിച്ച പെനൽറ്റി മരിയോ വലയിലെത്തിച്ചതോടെ ബെൻഫിക്ക മുന്നിൽ, 2- 1. 35ാം മിനുറ്റിൽ റഫയുടെ ഗോളോടെ ബെൻഫിക്ക ലീഡ് ഉയർത്തി, 3- 1. 50ാം മിനുറ്റിൽ റാഫ വീണ്ടും വല കുലുക്കിയതോടെ ബെൻഫിക്ക 4-1 എന്ന നിലയിലായി.
77, 79 മിനുറ്റുകളിൽ രണ്ട് ഗോളുകൾ മടക്കി യുവന്റ്‌സ് മടങ്ങിവരുമെന്ന സൂചനലഭിച്ചെങ്കിലും ബെൻഫിക്ക പ്രതിരോധം ശക്തമാക്കിയതോടെ യുവന്റസിന് പിന്നീട് ലക്ഷ്യം കാണാനായില്ല. ഗ്രൂപ്പ് എച്ചിൽ മിന്നും ഫോമിലുള്ള ശക്തരായ പി.എസ്.ജിയുമായാണ് യുവന്റസിന്റെ അടുത്ത മത്സരം. ഗ്രൂപ്പിൽ പി.എസ്.ജി നേരത്തെ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇന്നലത്തെ വിജയത്തോടെ ബെൻഫിക്കയും പ്രീ ക്വാർട്ടർ ഉറപ്പിച്ചു. 2013-14ന് ശേഷം ആദ്യമായാണ് യുവന്റസ് ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തുപോകുന്നത്.
Champions League: Benfica end Juventus' hopes
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."