സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യു.ഡി.എഫ്
സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യു.ഡി.എഫ്
തിരുവനന്തപുരം: സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യു.ഡി.എഫ് തീരുമാനം. ഒക്ടോബര്‍ 18ന് അരലക്ഷംപേരെ അണിനിരത്തി സെക്രട്ടേറിയറ്റ് ഉപരോധം സംഘടിപ്പിക്കും. റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റ് വരെ എന്ന പേരിലാണ് പ്രക്ഷോഭം. സഹകരണ മേഖലയിലെ പ്രതിസന്ധിക്കെതിരെ ഒക്ടോബര്‍ 16ന് സഹകാരിസംഗമം നടത്താനും വെള്ളിയാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു.
വിലക്കയറ്റം, കര്‍ഷകരോടുള്ള അവഗണന, അഴിമതി ആരോപണങ്ങള്‍, ക്രമസമാധാനനില തകര്‍ച്ച, സര്‍ക്കാരിന്റെ ദുര്‍ഭരണം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഒക്ടോബര്‍ 18ന് സെക്രട്ടേറിയറ്റ് ഉപരോധം. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 10 മുതല്‍ 15 വരെ പഞ്ചായത്തുതല പദയാത്രകള്‍ നടത്തും. കൊച്ചിയിലാണ് സഹകാരി സംഗമം.
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നിയോജകമണ്ഡല സന്ദര്‍ശനത്തിന്റെ തൊട്ടുപിന്നാലെ സര്‍ക്കാരിനെതിരെ കുറ്റവിചാരണ നടത്തിയുള്ള ജനകീയ സദസ്സ് സംഘടിപ്പിക്കും. സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കും. തകരുന്ന കേരളത്തിന്റെ യഥാര്‍ഥ ചിത്രം അവതരിപ്പിക്കുന്നതായിരിക്കും പ്രതിഷേധം. കേരളീയം പോലുള്ള പരിപാടികളുടെ പൊള്ളത്തരം ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടുമെന്നും എം.എം. ഹസന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."