HOME
DETAILS

ആഫ്രിക്കയിലുള്ള നിലമ്പൂര്‍ എം.എല്‍.എയുടെ തിരിച്ചുവരവിന് വിമാന ടിക്കറ്റിന് ഒരു രൂപ ചലഞ്ചുമായി കെ.എസ്.യു പ്രവര്‍ത്തകര്‍

  
backup
August 15 2021 | 01:08 AM

4966523-2
 
 
എന്ന് വരുമെന്ന് പ്രവചിക്കുന്നവര്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ സമ്മാനം
നിലമ്പൂര്‍: ആഫ്രിക്കയിലുള്ള പി.വി അന്‍വര്‍ എം.എല്‍.എയെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാന്‍ രംഗത്തിറങ്ങി കെ.എസ്.യുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും. ആഫ്രിക്കയിലുള്ള നിലമ്പൂര്‍ എം.എല്‍.എക്ക് നാട്ടിലേക്ക് മടങ്ങി വരാന്‍ വിമാന ടിക്കറ്റിന് ഒരു രൂപ ചലഞ്ചുമായാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. കെ.എസ്.യു മുനിസിപ്പല്‍ കമ്മിറ്റിയാണ് ഗൂഗിള്‍പേ നമ്പര്‍ സഹിതം ചലഞ്ചുമായി രംഗത്തിറിങ്ങിയിരിക്കുന്നത്. നിയമസഭാ സമ്മേളനം നടക്കുന്ന ഈ സമയത്ത് പോലും നിലമ്പൂരിന് വേണ്ടി സംസാരിക്കാതെ ആഫ്രിക്കയിലേക്ക് ബിസിനസിന് പോയ എം.എല്‍.എ മണ്ഡലത്തിലെ ഒരു കാര്യത്തിനും വേണ്ടി  ഇടപെടുന്നില്ല. 'എം.എല്‍.എയുടെ ആഫ്രിക്കയില്‍ നിന്നുള്ള മടങ്ങി വരവിനായി  വിമാന  ടിക്കറ്റ് ഫണ്ടിലേക്ക് ഒരു രൂപ ഗൂഗിള്‍ പേ ചെയ്യൂ...'എന്ന അഭ്യര്‍ഥനയുമായാണ് പ്രവര്‍ത്തകര്‍ ചലഞ്ചുമായി നടക്കുന്നത്. 
 
പി.വി അന്‍വര്‍ എം.എല്‍.എയെ എന്ന് നാട്ടില്‍ കാണാനാവുമെന്ന് പ്രവചിക്കുന്നവര്‍ക്ക് കരുളായി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഒരു ലിറ്റര്‍ പെട്രോളും നേരത്തെ സമ്മാനം പ്രഖ്യാപിച്ചിരുന്നു. സത്യപ്രതിജ്ഞക്ക് ശേഷം അപ്രത്യക്ഷമായ എം.എല്‍.എ ദക്ഷിണാഫ്രിക്കയിലാണ്. നിയമസഭാ രണ്ടാം സമ്മേളനത്തില്‍ ഹാജരില്ലാത്തതും ചര്‍ച്ചാവിഷയമായിട്ടുണ്ട്. പി.വി അന്‍വര്‍ ഇനി എന്ന് നിലമ്പൂര്‍ കാണും? ശരിയുത്തരം വാട്ട്‌സാപ്പ് നമ്പറില്‍ അയക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന അഞ്ച് പേര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയില്ലാതെ ഒരു ലിറ്റര്‍ പെട്രോള്‍ സമ്മാനമായി നല്‍കുമെന്നാണ് വാഗ്ദാനം. മണ്ഡലത്തിലെ കൊവിഡ് വ്യാപനം സംബന്ധിച്ച വിവിധ യോഗങ്ങളിലും, കാലവര്‍ഷം ശക്തിപ്പെട്ട സമയത്തും എം.എല്‍.എയുടെ അസാന്നിധ്യം ചോദ്യം ചെയ്യപ്പെടുകയാണ്. 
 
പി.വി അന്‍വര്‍ എം.എല്‍.എയെ മണ്ഡലത്തില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സി ഷാഹുല്‍ ഹമീദ് മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി. 100 ദിവസമായി എം.എല്‍.എയെ മണ്ഡലത്തില്‍ കാണാനില്ല. 139 എം.എല്‍.എമാരും അവരുടെ മണ്ഡലങ്ങളില്‍ സജീവമായി ഇടപെടല്‍ നടത്തുമ്പോഴാണ് നിലമ്പൂരില്‍ നാഥനില്ലാത്ത സ്ഥിതിയെന്നും നിവേദനത്തില്‍ പറയുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago