ഉടമസ്ഥനെ 'തട്ടിക്കൊണ്ടുപോയ' ഇലക്ട്രിക്ക് കാര്‍; രക്ഷപ്പെടുത്തിയത് പൊലിസ്
എഡിന്‍ബര്‍ഗ്: സിനിമകളിലും സീരിസുകളിലും സയന്‍സ് ഫിക്ഷന്‍ പുസ്തകങ്ങളിലുമൊക്കെയാണ് ഉടമസ്ഥനെ തട്ടിക്കൊണ്ടു പോകുന്ന കാറുകളേയും ബൈക്കുകളേയും മറ്റ് വാഹനങ്ങളേയുമൊക്കെക്കുറിച്ച് നാം കേട്ടിട്ടുള്ളത്. ഇപ്പോഴിതാ സ്‌കോട്ട്‌ലന്‍ഡില്‍ ഉടമസ്ഥനെ 'തട്ടിക്കൊണ്ടു' പോയ ഇലക്ട്രിക്ക് കാറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരികയാണ്. സ്‌കോട്ട്‌ലന്‍ഡുകാരനായ ബ്രയാന്‍ മോറിസണ്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് അയാളെ തന്റെ ഇലക്ട്രിക്ക് കാര്‍ അതിന്റെ സ്വന്തം തീരുമാന പ്രകാരം എങ്ങോട്ടോ കൊണ്ട് പോയത്. കാര്‍ നിയന്ത്രണത്തിനതീതമായി സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബ്രയാന്‍ മോറിസണ്‍ കാര്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സ്റ്റിയറിങ്ങിലും ആക്‌സിലേറ്ററിലും ബ്രേക്കിലും ഒന്നും അദേഹത്തിന് നിയന്ത്രണം ലഭിച്ചിരുന്നില്ല.
മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലാണ് കാര്‍ മുന്നോട്ട് പോയിരുന്നതെങ്കിലും ചലന പരിമിതിയുള്ള വ്യക്തിയായിരുന്നതിനാല്‍ ബ്രയാന് കാറിന്റെ ഗേറ്റ്തുറന്ന പുറത്തേക്ക് ചാടാന്‍ സാധിച്ചിരുന്നില്ല.തുടര്‍ന്ന് ഇദേഹം പൊലിസിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് പൊലിസെത്തി അദേഹത്തിന്റെ വാഹനത്തിന്റെ ഇലക്ട്രിക്ക് കീ എറിഞ്ഞ് കൊടുക്കാന്‍ ആവശ്യപ്പെടുകയും ആ കീ ഉപയോഗിച്ച് വാഹനം നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും കാറിന് മേല്‍ നിയന്ത്രണം ലഭിച്ചില്ല.
തുടര്‍ന്ന് ഒരു റൗണ്ട് എബൗട്ടില്‍ എത്തിയ കാറിന്റെ വേഗത തനിയെ മണിക്കൂറില്‍ 25 കിലോമീറ്ററായി കുറഞ്ഞ അവസരം മുതലെടുത്ത് പൊലിസ് തങ്ങളുടെ വാഹനം ബ്രയാന്റെ കാറിലേക്ക് ഇടിച്ച് നിര്‍ത്തുകയായിരുന്നു.സംഭവത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണ് പൊലിസും കാര്‍ കമ്പനിയും ഇപ്പോള്‍. സാങ്കേതിക തകരാറോ അല്ലെങ്കില്‍ സൈബര്‍ അക്രമണമോ മൂലമാകാം ഇത്തരത്തില്‍ ഒരു അസാധാരണ സംഭലം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
Content Highlights:electric car kidnaped terrified motorist in scotland
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."