'അഭിവൃദ്ധിയുണ്ടാവാന്‍ കറന്‍സിയില്‍ ലക്ഷ്മി ദേവിയുടേയും ഗണേശ ഭഗവാന്റേയും ചിത്രം ഉള്‍പെടുത്തണം'അരവിന്ദ് കെജ്‌രിവാള്‍; പ്രസ്താവന ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ
ന്യൂഡല്‍ഹി: ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രം പുതിയ കറന്‍സി നോട്ടുകളില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രവും മറു വശത്ത് ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രം നോട്ടില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി പറയുന്നത്.
'സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ നമ്മള്‍ ഏറെ പ്രയത്‌നിക്കേണ്ടതുണ്ട്. എന്നാല്‍, അതിനൊപ്പം നമ്മുടെ ദൈവങ്ങളുടെയും ദേവതമാരുടെയും അനുഗ്രഹം കൂടി വേണം' കെജ്രിവാള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ കറന്‍സി നോട്ടില്‍ ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. അത് അതേപോലെ നിലനിര്‍ത്തണം. മറുവശത്ത് ഗണേശ ഭഗവാന്റെയും ലക്ഷ്മി ദേവിയുടെയും ചിത്രം ഉള്‍പ്പെടുത്തുകയാണെങ്കില്‍ രാജ്യത്തിന് മുഴുവന്‍ അതിന്റെ അനുഗ്രഹമുണ്ടാകും. 85 ശതമാനം മുസ്‌ലിംകള്‍ ഉള്ള ഇന്തോനേഷ്യയിലെ കറന്‍സിയില്‍ ഗണേശ ഭഗവാന്റെ ചിത്രമുണ്ട്. അവിടെ വെറും രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കള്‍ കെജ്‌രിവാള്‍ പറഞ്ഞു.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കെജ്‌രിവാളിന്റെ പ്രസ്താവന. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായാല്‍ ഗുജറാത്തില്‍ നിന്ന് സൗജന്യ തീര്‍ഥാടനം ഒരുക്കുമെന്ന് അദ്ദേഹം നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ആംആദ്മി പാര്‍ട്ടി ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ പശുസംരക്ഷണത്തിനായി ഒന്നിന് 40 രൂപ വീതം ദിനംപ്രതി നല്‍കുമെന്നും റാലിയില്‍ പങ്കെടുത്ത് കെജ്‌രിവാള്‍ പറഞ്ഞിരുന്നു.
കെജ്‌രിവാള്‍ ഒരു ഹിന്ദുവിരുദ്ധനാണെന്ന വാദം ഉയര്‍ത്തിയാണ് ബി.ജെ.പി ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയെ നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."