ധനമന്ത്രിയെ നീക്കണമെന്ന് ഗവര്‍ണര്‍, പറ്റില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അസാധാരണ നടപടിയുമായി ഗവര്‍ണര്‍. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സ്ഥാനത്ത് തുടരുന്നതില്‍ അപ്രീതി അറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഡോക്ട്രിന്‍ ഓഫ് പ്ലഷര്‍ പിന്‍വലിക്കുന്നു. ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത് ധനമന്ത്രിയുടെ പ്രസംഗങ്ങള്‍.
തിരുവനന്തപുരം തനിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയ മന്ത്രി കെ.എന്‍.ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍ അപ്രീതി രേഖപ്പെടുത്തിയ ഗവര്‍ണര്‍ ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്കി.
യുപിയില്‍ ഉള്ളര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണ് എന്ന് ഗവര്‍ണറുടെ കത്തില്‍ പറയുന്നു. രാജ്യദ്രോഹപരമായ പരാമര്‍ശമാണ് ഇതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാല്‍ ഗവര്‍ണറുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന മറുപടി ഇന്നു രാവിലെ മുഖ്യമന്ത്രി നല്കി.
ധനമന്ത്രിയുടെ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."