ഇന്ന് 75ാം സ്വാതന്ത്രദിനം; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി
ന്യൂഡല്‍ഹി:രാജ്യം ഇന്ന് 75ആമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തി. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ആഘോഷം.
പതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു. നീരജ് ചോപ്ര ഉള്‍പ്പെടെയുള്ള ഒളിംപിക്‌സ് മെഡല്‍ ജേതാക്കളും കൊവിഡ് മുന്‍നിര പോരാളികളും 500 എന്‍സിസി കേഡറ്റുമാരും ചടങ്ങില്‍ പങ്കെടുത്തു.
സ്വാതന്ത്ര്യത്തിനായി പോരാടിയവരെ രാജ്യം നന്ദിയോടെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യം എന്നും അവരോട് കടപ്പെട്ടിരിക്കും. കൊവിഡ് പോരാളികളെ രാജ്യം ആദരിക്കുന്നു. ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയവരെയും പ്രധാനമന്ത്രി അനുമോദിച്ചു. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ ഡ്രൈവ് നടന്നത് ഇന്ത്യയിലാണ്. 54 കോടി പേര്‍ വാക്‌സിനെടുത്തു. മഹാമാരിക്കിടയിലും 80 കോടി ജനങ്ങള്‍ക്ക് റേഷന്‍ നല്‍കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ പഴുതടച്ച നിരീക്ഷണത്തിലാണ് രാജ്യതലസ്ഥാനം. ചെങ്കോട്ടക്ക് ചുറ്റും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ന് പുലര്‍ച്ചെ നാല് മുതല്‍ രാവിലെ 10 വരെ ചെങ്കോട്ടക്ക് ചുറ്റും ഗതാഗതം അനുവദിക്കില്ല. മെട്രോ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം കര്‍ശന നിയന്ത്രണം ഏര്‍പ്പെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."