HOME
DETAILS
MAL
ദേശീയപതാക തലകീഴായി ഉയര്‍ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍
backup
August 15 2021 | 05:08 AM
തിരുവനന്തപുരം: ദേശീയപതാക ഉയര്‍ത്തുമ്പോഴും അബദ്ധം പിണഞ്ഞ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തലകീഴായാണ് കെ.സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തിയത്. ഉടന്‍ തന്നെ പതാക താഴ്ത്തി ശരിയാക്കി. കയര്‍ കുരുങ്ങിയതെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം.
എ.കെ.ജിസെന്ററില്‍ ദേശീയ പതാക അപമാനിക്കപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്‍ ആരോപിച്ചിരുന്നു. ദേശീയ പതാക യോടൊപ്പം അതേ ഉയരത്തില്‍ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് എ.കെ.ജി സെന്ററില്‍ നടന്നതെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകക്ക് രണ്ടാം സ്ഥാനവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."