'പോസ്റ്റ് ഓഫിസ് ഉള്ളപ്പോ ആര്‍ക്കും കത്തയക്കാം' ഗവര്‍ണറെ പരിഹസിച്ച് കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: ധനമന്ത്രിയുടെ രാജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച സംഭവത്തില്‍ ഗവര്‍ണറെ പരിഹസിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പോസ്റ്റ് ഓഫിസ് ഉള്ളതിനാല്‍ ആര്‍ക്കും കത്തയക്കാം. സര്‍ക്കാറിനിത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്ക് നിയമവശങ്ങള്‍ അറിയില്ല. ഗവര്‍ണര്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നു. അടിയന്തര കൂടിയോലോചനയുടെ ആവശ്യം ഇല്ല. ഗവര്‍ണര്‍ വിസിമാര്‍ക്ക് കൊടുത്ത മുന്നറിയിപ്പില്‍ ഒരു പക്ഷി പോലും പറന്നില്ലല്ലോ എന്നും കാനം പരിഹസിച്ചു.
ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ സ്ഥാനത്തു നിന്നും നീക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. എന്നാല്‍ ഇക്കാര്യം സാധ്യമല്ലെന്നും ഗവര്‍ണറുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗവര്‍ണറെ രൂക്ഷമായ ഭാഷയില്‍ കെ.എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചതാണ് ഗവര്‍ണറുടെ അസാധാരണ നീക്കത്തിന് കാരണം. ഉത്തര്‍പ്രദേശുകാര്‍ക്ക് കേരളത്തിലെ സര്‍വകലാശാലകളെ മനസിലാക്കുക പ്രയാസകരമാണെന്ന് മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നടന്ന വെടിവെപ്പ് പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."