രഹ്ന ഫാത്തിമ അടിച്ചു പുറത്താക്കി, ബന്ധുവീടുകളില്‍ കഴിയുന്ന തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി മാതാവ്
ആലപ്പുഴ: രഹ്ന ഫാത്തിമയും മുന്‍ പങ്കാളി മനോജ് ശ്രീധറും തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്ന പരാതിയുമായി ആക്റ്റിവിസ്റ്റ് രഹ്നയുടെ മാതാവ് പ്യാരി. മകളും മരുമനും മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് കാണിച്ച് രഹ്ന ഫാത്തിമയുടെ മാതാവ് പ്യാരി ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പീഡനത്തേത്തുടര്‍ന്ന് ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയെന്നും അവിടേയും ഭീഷണി തുടരുകയാണെന്നും പരാതിയില്‍ പറയുന്നു.
രഹ്ന ഫാത്തിമ തന്റെ ഏക മകളാണെന്നും മകളൊടൊപ്പം എറണാകുളത്തെ അവരുടെ ഫ്ളാറ്റിലാണ് താമസിച്ചിരുന്നതെന്നും പ്യാരി പരാതിയില്‍ പറയുന്നു. മകളും മരുമകനും (രഹ്നയുടെ മുന്‍ പങ്കാളി മനോജ് കെ ശ്രീധര്‍) ചേര്‍ന്ന് തന്നെ മാനസികമായി ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പ്യാരിയുടെ ആരോപണം. ജീവന് തന്നെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് അവിടെ നിന്നും ഇറങ്ങിയതെന്നും പരാതിയില്‍ പറയുന്നു.
ബന്ധുവീടുകളില്‍ മാറി മാറി താമസിച്ചുവരികയായിരുന്നു. രണ്ടുമാസമായി ആലപ്പുഴയില്‍ ബന്ധുവിന് ഒപ്പമാണ് താമസം. എന്നാല്‍ രഹ്ന ഫാത്തിമ ബന്ധുക്കളേയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇനി മകള്‍ക്കൊപ്പം താമസിക്കാന്‍ താല്പര്യമില്ലെന്നും ഇപ്പോള്‍ താമസിക്കുന്ന വീട്ടുകാരെ ഒരു കാരണവശാലും ശല്യപ്പെടുത്തരുതെന്ന് രഹ്ന ഫാത്തിമയെ താക്കീത് ചെയ്യണമെന്നുമാണ് മാതാവിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."