HOME
DETAILS

ബി.ജെ.പി തീറ്റിപ്പോറ്റുന്ന പരിവാര്‍ സംഘടന മാത്രമാണ് ആം ആദ്മി: കെ.സി വേണുഗോപാല്‍

  
backup
October 26 2022 | 15:10 PM

bjp-team-aam-aadmi-kc-venugopal-against-political-settlement321613

ന്യുഡല്‍ഹി: സ്വന്തം ചിഹ്നമായ ചൂലെടുത്ത് തുടച്ചുകളഞ്ഞാല്‍ പോകാത്തത്ര വര്‍ഗീയ മാലിന്യമാണ് ബിജെപിയുടെ ബി ടീം നേതാവിനുള്ളതെന്ന രൂക്ഷ വിമര്‍ശനവുമായി എഐസിസി സെക്രട്ടറി കെ.സി വേണുഗോപാല്‍.

വര്‍ഗീയ കുപ്പായമണിഞ്ഞ് നില്‍ക്കുന്ന തങ്ങള്‍ക്ക് സാധിക്കാത്തതൊക്കെ നേടാന്‍ മതേതര മേലങ്കിയണിഞ്ഞ് ബി.ജെ.പി തീറ്റിപ്പോറ്റുന്ന അവരുടെ പരിവാര്‍ സംഘടന മാത്രമാണ് ആം ആദ്മി പാര്‍ട്ടിയെന്നും അവരുടെ പ്രചാരകന്‍ മാത്രമാണ് അരവിന്ദ് കെജ്‌രിവാള്‍ എന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലാണ് കെജ്രിവാളിനെതിരെ വേണുഗോപാല്‍ പ്രതികരിച്ചത്.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം...

സ്വന്തം ചിഹ്നമായ ചൂലെടുത്ത് തുടച്ചുകളഞ്ഞാല്‍ പോകാത്തത്ര വര്‍ഗീയ മാലിന്യമാണ് ബി.ജെ.പിയുടെ ബി ടീം നേതാവിലുള്ളത്.
ഇന്ത്യയുടെ മതേതര സങ്കല്‍പ്പത്തിനാണ് തലസ്ഥാനത്തിരുന്ന് അരവിന്ദ് കെജ്‌രിവാള്‍ കളങ്കമേല്‍പ്പിക്കുന്നത്. ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് പോലും സാധ്യമാകാത്ത വര്‍ഗീയ പ്രീണനത്തിനാണ് കെജ്‌രിവാള്‍ ശ്രമിക്കുന്നത്. ഗാന്ധിയും നെഹ്‌റുവും അംബേദ്കറുമൊക്കെ ഉയര്‍ത്തിപ്പിടിച്ച ഈ രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ ഒരു വര്‍ഗീയ അജണ്ടയ്ക്ക് മുന്നിലും ഇന്നേവരെ തകര്‍ന്ന് വീണിട്ടില്ല. ഇനിയും അതങ്ങനെ തന്നെയായിരിക്കും.
വര്‍ഗീയ കുപ്പായമണിഞ്ഞ് നില്‍ക്കുന്ന തങ്ങള്‍ക്ക് സാധിക്കാത്തതൊക്കെ നേടാന്‍ മതേതര മേലങ്കിയണിഞ്ഞ് ബി.ജെ.പി തീറ്റിപ്പോറ്റുന്ന അവരുടെ പരിവാര്‍ സംഘടന മാത്രമാണ് ആം ആദ്മി പാര്‍ട്ടിയെന്നും അവരുടെ പ്രചാരകന്‍ മാത്രമാണ് അരവിന്ദ് കെജ്‌രിവാള്‍ എന്നും ഈ രാജ്യം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.
ഉടന്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രീണനം നടപ്പിലാക്കി അതുവഴി വോട്ടുവിഭജനം നടത്തി കാര്യങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. ആദ്യമായല്ല തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുന്ന കെജ്‌രിവാളിനെ കാണുന്നത്. കോവിഡ് കാലത്ത് ഡല്‍ഹിയിലും തിരഞ്ഞെടുപ്പ് കാലത്ത് ഗോവയിലുമൊക്കെ കണ്ട വര്‍ഗീയ നയങ്ങളുടെ തുടര്‍ച്ച മാത്രമാണ് ഇപ്പോള്‍ ഗുജറാത്ത് ലക്ഷ്യമിട്ട് കെജ്‌രിവാള്‍ നടത്തുന്നത്. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ സമരം നടക്കുമ്പോള്‍ തിരിഞ്ഞുനോക്കാതെ നിശബ്ദനായിരുന്ന മുഖ്യമന്ത്രിയായിരുന്നു കെജ്‌രിവാള്‍.
രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മതേതര സങ്കല്‍പ്പത്തിലും ഭരണഘടനാ മൂല്യങ്ങളിലും വിള്ളല്‍ വീഴ്ത്താന്‍ ശ്രമിക്കുന്ന ഏത് ശക്തിയെയും ഇന്ത്യന്‍ ജനത തിരിച്ചറിയുമെന്നും അവരെ 'ചൂലെടുത്ത്' അടിച്ചോടിക്കുമെന്നും ഉറപ്പുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  an hour ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  2 hours ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  2 hours ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  2 hours ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  2 hours ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  3 hours ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  3 hours ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  3 hours ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  3 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  3 hours ago