HOME
DETAILS

ബയേണിനോട് വീണ്ടും തോറ്റ് ബാഴ്‌സ പുറത്ത്; ലിവർപൂളും ഇന്ററും നോക്കൗട്ട് ഉറപ്പാക്കി

  
backup
October 27 2022 | 02:10 AM

barcelona-knocked-out-of-uefa-champions-league-for-second-straight-year

 

നൗകാമ്പ്: ചാമ്പ്യൻസ് ലീഗിൽ നിന്ന് ബാഴ്സലോണ പുറത്ത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജർമൻ വമ്പൻമാരായ ബയോൺ മ്യൂണിച്ചിനോട് കീഴടങ്ങിയാണ് ബാഴ്സയുടെ മടക്കം. അതേസമയം ജയത്തോടെ ലിവർപൂളും നപ്പോളിയും ഇന്റർമിലാൻനും പ്രീക്വാർട്ടർ ഉറപ്പിച്ചു.

ചാമ്പ്യൻസ് ലീഗിലെ സാധ്യതകൾ നിലനിർത്താൻ ബായേണിനെതിരെ ജയവും, വിക്ടോറിയ പ്ലസുമായുള്ള മത്സരത്തിൽ ഇന്റർ മിലാൻ പരാജയപ്പെടുകയും ചെയ്യണമായിരുന്നു. എന്നാൽ രണ്ടും സംഭവിച്ചില്ല. എതിരില്ലാത്ത മൂന്ന് ഗോളിന് ബാഴ്സ ബയോണിനോട് തോറ്റപ്പോൾ ഏകപക്ഷീയമായ നാലുഗോളുകൾക്ക് ഇന്റർ വിജയിക്കുകയും ചെയ്തതോടെ, തുടർച്ചയായി രണ്ടാം തവണയും നോക്കൗട്ട് കാണാതെ ബാഴ്സ പുറത്തായി.

കളിയിലുടനീളം ആധിപത്യം പുലർത്തിയ ബയേണിനായി സൂപ്പർ താരം സാദിയോ മാനെയാണ് ആദ്യ ഗോൾ നേടിയത്. ചൂപ്പോ മോട്ടിങ്ങും ബെഞ്ചമിൻ പവാർഡും ഒരോ ഗോൾ വീതവും നേടി. കളിയുടെ പത്താം മിനുട്ടിലാണ് സാദിയോ മാനെയുടെ ഗോൾ. 31ാം മിനുട്ടിൽ മാനെയുടെ അസിസ്റ്റിൽ ചോപ മോടിങും വലകുലുക്കിയതോടെ ആദ്യ പകുതിയിൽ ബയേൺ രണ്ടുഗോളിന് മുന്നിൽ. ഇതോടെ തളർന്ന ബാഴ്സ പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവന്നതുമില്ല. അവസാന നിമിഷം പവാർഡിലൂടെ ബയേൺ ഗോൾപട്ടിക പൂർത്തിയാക്കിയതോടെ ബാഴ്സ പതനം പൂർണമായി. കളി തീരും മുമ്പ് തന്നെ ബാഴ്‌സ ആരാധകർ ഗാലറി വിട്ടുതുടങ്ങിയിരുന്നു.

ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ ബാഴ്‌സയുടെ തുടർച്ചയായ ആറാം തോൽവിയാണിത്. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് ബാഴ്‌സക്കുള്ളത്.

അതേസമയം എകപക്ഷിയമായ മൂന്ന് ഗോളിനാണ് ലിവർപൂൾ അയാക്സിനെ തോൽപ്പിച്ചത്. ലിവർപൂളിനായി സൂപ്പർ താരം മുഹമ്മദ് സലാഹും ന്യൂനസും ഹാർവി എലൈറ്റും ഗോൾ നേടി. മറ്റൊരു മത്സരത്തിൽ എഫ്.സി റെയ്ഞ്ചേഴ്സിനെ എതിരില്ലാത്ത മൂന്നുഗോളിനാണ് നപ്പോളി തകർത്തത്. ക്ലബ് ബോറുഗയ്ക്കെതിരെ എഫ്.സി പോർട്ടോയും അനായാസ ജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫ്രാങ്ക്ഫോർട്ട് മാർസല്ലയെ തോൽപ്പിച്ചു. അത്ലറ്റിക്കോ മാഡ്രിഡ് -ലെവർകൂസൻ, ടോട്ട്നാം ഹോട്ട്സ്പർ- സ്പോർട്ടിങ് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.

Barcelona knocked out of UEFA Champions League for second straight year, fans leave match early



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  22 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  22 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  22 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  22 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  22 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  22 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  22 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  22 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  22 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  22 days ago