കുസാറ്റിലെ ഹോസ്റ്റല്‍ മുറിയില്‍ തീയിട്ട സംഭവം: എസ്.എഫ്.ഐ പ്രവര്ത്തകന് ഉള്‍പെടെ നാലുപേര്‍ കസ്റ്റഡിയില്‍
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഹോസ്റ്റലിലുണ്ടായ ആക്രമണത്തില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് ഉള്‍പെടെ നാലുപേര്‍ കസ്റ്റഡിയില്‍. ഹോസ്റ്റലിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് അക്രമം നടത്തിയ ചിലരെ തിരിച്ചറിഞ്ഞത്. ഇവര്‍ക്കെതിരെ ഇന്ന് തന്നെ കേസെടുക്കാനാണ് സാധ്യത.
കുസാറ്റ് ബി ടെക് വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് ഇന്നലെ ആക്രമണമുണ്ടായത്. ഹോസ്റ്റലിലെ ഒരു മുറിയില്‍ തീയിടുകയും ചെയ്തു. കമ്പിപ്പാരയുള്പ്പെടെയുളള വസ്തുക്കളുമായി ഒരു സംഘം ഹോസ്റ്റലിലെത്തി ആക്രമണം നടത്തിയത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് പ്രധാന തെളിവായി സ്വീകരിച്ചാണ് പൊലിസ് അന്വേഷണം നടത്തിയത്. എസ് എഫ് ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റ ഹോസ്റ്റല്‍ മെസ് സെക്രട്ടറി ഹാനി പൊലിസിന് മൊഴി നല്‍കിയിരുന്നു.
എന്നാല്‍, ആക്രമണത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എസ്എഫ് ഐ പ്രവര്‍ത്തകര്‍ ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഹോസ്റ്റലിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികളുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇതാണ് പിന്നീട് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലിസിന്റെ നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."