സെഞ്ച്വറിയടിച്ച് ഇന്ത്യ; ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ടയിൽ ഇന്ത്യക്ക് ചരിത്രനേട്ടം
സെഞ്ച്വറിയടിച്ച് ഇന്ത്യ; ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ടയിൽ ഇന്ത്യക്ക് ചരിത്രനേട്ടം
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ടയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. ചരിത്രത്തിലാദ്യമായി ഇന്ത്യ മെഡൽ നേട്ടം നൂറ് തികച്ചു. 25 സ്വര്‍ണം 35 വെള്ളി, 40 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ നേട്ടം. നിലവിൽ ഏഷ്യൻ ഗെയിംസിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയുടെ ഇതിന് മുൻപുള്ള മികച്ച മെഡൽ നേട്ടം 70 ആയിരുന്നു. ഇത് ദിവസങ്ങൾക്ക് മുൻപ് പിന്നിട്ട് ഇന്ത്യ കുതിക്കുകയാണ്.
വനിതകളുടെ കബഡിയിൽ ഇന്ത്യ ഇന്ന് സ്വര്‍ണം നേടി. കബഡി സ്വര്‍ണത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടിയതോണ് ഇന്ത്യ സെഞ്ചുറി നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യയുടെ മെഡല്‍ വേട്ട 100 കടന്ന് മുന്നേറുമെന്നാണ് നിലവിലെ സാധ്യതകൾ കാണിക്കുന്നത്. പുരുഷന്‍മാരുടെ കബഡിയിലും പുരുഷ ക്രിക്കറ്റിലും ബാഡ്മിന്‍റണിലും ഇന്ത്യ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്.
പുരുഷ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ബാഡ്മിന്‍റണിലും കബഡിയിലുമാണ് ഇന്ത്യയുടെ മറ്റ് സ്വര്‍ണ പ്രതീക്ഷകള്‍. രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങുന്ന ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനാണ് എതിരാളികൾ. ബാഡ്മിന്റൺ ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് കൊറിയൻ സഖ്യവുമായി ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."