മലപ്പുറത്ത് രോഗികളില്‍ നേരിയ കുറവ്; രോഗമുക്തിയില്‍ പുരോഗതി; സംസ്ഥാനത്ത് 634 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം
തിരുവനന്തപുരം: ഇന്നത്തെ കൊവിഡ് കണക്കില്‍ മലപ്പുറം ജില്ലക്ക് ആശ്വാസം. ദിവസങ്ങളായി മുവായിരം കടന്നിരുന്ന രോഗികളുടെ കണക്ക് 2681 ആയി താഴ്ന്നിട്ടുണ്ട്. തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, ജില്ലകളിലാണ് രണ്ടായിരത്തിനുമുകളില്‍ രോഗികളുള്ളത്. രോഗമുക്തരിലും മുന്നിലാണ് ഇന്ന് മലപ്പുറം. 2987 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗമുക്തിയുണ്ടായത്. തൃശൂര്‍ 2536, പാലക്കാട് 2243, കോഴിക്കോട് 2497, എന്നീ ജില്ലകളിലാണ് രോഗമുകതര്‍ കൂടുതലുള്ളത്.
അതേ സമയം ടി.പി.ആര്‍ ഉയര്‍ന്ന് 15.11ലെത്തിയിട്ടുണ്ട്.
17,626 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 747 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2580, തൃശൂര്‍ 2403, കോഴിക്കോട് 2330, എറണാകുളം 2150 എന്നിവിടങ്ങളിലാണ് കൂടുതല്‍ സമ്പര്‍ക്ക രോഗം ബാധിച്ചവര്‍.
ചികിത്സയിലായിരുന്ന 20,089 പേര്‍ രോഗമുക്തി നേടി.
വിവിധ ജില്ലകളിലായി 4,99,031 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2065 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."