നിരത്തുകളില്‍ ഇനി ഒല ഇലക്ട്രിക് സ്‌കൂട്ടറും
നിരത്തുകളില്‍ ഇനി ഒല ഇലക്ട്രിക് സ്‌കൂട്ടറും. ഏറെ പുതുമകളുള്ള സ്‌കൂട്ടര്‍ 75ാം സ്വാതന്ത്ര്യദിന സമ്മാനമായാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മൂന്നു മോഡലുകളുള്ള സ്‌കൂട്ടര്‍ പത്തു നിറങ്ങളില്‍ ലഭിക്കും. രൂപകല്‍പ്പനയിലും വേറിട്ടു നില്‍ക്കുന്നതാണ് ഈ സ്‌കൂട്ടര്‍.
499 രൂപയ്ക്ക് ബുക്ക് ചെയ്യാമെന്നതിനാല്‍ ആദ്യദിനംതന്നെ ഒരു ലക്ഷത്തോളം പേരാണ് സ്‌കൂട്ടര്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. എസ് വണ്‍, എസ് വണ്‍ പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണുള്ളത്. സാറ്റിന്‍, മാറ്റ്, ഗ്ലോസി ഫിനിഷില്‍ പത്ത് നിറങ്ങളിലാണ് സ്‌കൂട്ടര്‍ ലഭ്യമാകുക.
രണ്ടു സ്‌കൂട്ടറുകള്‍ക്കും ഒരേ ഡിസൈന്‍. എസ് വണ്ണിന് 90 കിലോമീറ്ററാണ് ടോപ് സ്പീഡ്. പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്ററിലെത്താന്‍ വേണ്ടത് 3.6 സെക്കന്‍ഡ്. 8.5കിലോവാട്ട് പീക്ക് പവര്‍ എഞ്ചിന്‍. നോര്‍മല്‍, സ്‌പോര്‍ട് എന്നീ രണ്ടു വിഭാഗങ്ങളിലായി സ്‌കൂട്ടര്‍ ലഭിക്കും. അഞ്ചു നിറങ്ങളാണ് ഉള്ളത്. ബാറ്ററിക്കാര്യം പറയുകയാണെങ്കില്‍, ഒരൊറ്റ ചാര്‍ജില്‍ 121 കിലോമീറ്റര്‍ യാത്ര ചെയ്യാം.
സംസ്ഥാനങ്ങള്‍ നല്‍കുന്ന സബ്‌സിഡിക്ക് അനുസൃതമായി വിലയില്‍ കുറവുണ്ടാകും. എങ്കിലും വില എസ് 1 99,999, എസ് 1 പ്രോ 129,999 എന്നിങ്ങനെയാണ്. ഇ.എം.ഐ ഓപ്ഷനുമുണ്ട്. ഒല വെറുമൊരു സ്‌കൂട്ടറല്ല, ലോകത്തെ ഏറ്റവും മികച്ച സ്‌കൂട്ടറാണ് എന്നാണ് കമ്പനി സ്ഥാപകന്‍ ഭാവിഷ് അഗര്‍വാള്‍ അവകാശപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."