HOME
DETAILS
MAL
സര്‍ട്ടിഫിക്കറ്റ് വിവാദം രാഷ്ട്രീയപ്രേരിതം: ഡോ. കെ.എം നസീര്‍
backup
August 26 2016 | 18:08 PM
മലപ്പുറം: രജിസ്ട്രാര്‍ നല്‍കേണ്ട സര്‍ട്ടിഫിക്കറ്റ് സിന്‍ഡിക്കേറ്റംഗം നല്‍കിയെന്ന പരാതി വാസ്തവവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും പരീക്ഷാ സമിതി സ്ഥിരം കണ്‍വീനറുമായ ഡോ. കെ.എം നസീര്‍ പറഞ്ഞു. സര്‍ട്ടിഫിക്കേറ്റ് ആവശ്യമായി വന്ന വിദ്യാര്‍ഥിക്ക് നിശ്ചിത മാതൃകയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കാണിച്ച് ലെറ്റര്‍ ഹെഡില്‍ കവറിങ് ലെറ്റര്‍ നല്‍കുകയാണ് ചെയ്തത്.
അതെങ്ങനെയാണ് സര്ട്ടിഫിക്കറ്റാവുകയെന്ന് ഡോ. നസീര്‍ ചോദിച്ചു. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ എന്തെങ്കിലും വിശ്വാസമുള്ള കാര്യങ്ങളാണ് ഉന്നയിക്കേണ്ടത്.
യൂനിവേഴ്സിറ്റിയില്‍ ചില ഉദ്യോഗസ്ഥരുടെ താല്പര്യങ്ങള് അംഗീകരിക്കാത്തതാണ് തനിക്കെതിരേ ആരോപണങ്ങളുമായി രംഗത്തെത്താന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."