സിക്കിം മിന്നല്‍ പ്രളയം: 53 മരണം, 27 മൃതദേഹങ്ങള്‍ കണ്ടെടുത്തു
സിക്കിം മിന്നല്‍ പ്രളയം: 53 മരണം, 27 മൃതദേഹങ്ങള്‍ കണ്ടെടുത്തു
നഗങ്‌ടോക്: പ്രളയം തകര്‍ത്തെറിഞ്ഞ സിക്കിമില്‍ 53 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ടീസ്റ്റ നദിയില്‍ നിന്ന് മാത്രം 27 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ ഏഴ് പേരെ മാത്രമാണ് തിരിച്ചറിയാനായത്. 140 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ആയിരങ്ങളാണ് ഇവിടെ വഴിയാധാരമായത്. 1173 വീടുകളാണ് ഇവിടെ തകര്‍ന്നത്. 2,413 പേരെ രക്ഷിച്ചു. കുടുങ്ങിക്കിടക്കുന്നവരില്‍ സൈനികരും ഉള്‍പെടുന്നു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷം രൂപയുടെ ആശ്വാസധനം പ്രഖ്യാപിച്ചു.
അതേസമയം, വീണ്ടും മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്. ടീസ്താ നദിയിലെ കുത്തൊഴുക്കിന് ശമനമുണ്ടാകാത്ത സാഹചര്യത്തില്‍ നദീ തടത്തിലുള്ളവരോട് കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.
ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഹെലികോപ്ടര്‍ വഴി രക്ഷിക്കാനുള്ള ശ്രമത്തിലാണ് സൈന്യം. മലവെള്ളപ്പാച്ചില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിലും പുരോഗമിക്കുകയാണ്. ടീസ്താ നദീതീരം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. അതിനിടെ, സിക്കിമിലെ ചുങ്ടാങ് തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. സൈന്യം, ദുരന്ത നിവാരണ സേന തുടങ്ങിയവരുടെ സഹായത്തോടെയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
വടക്കന്‍ സിക്കിമില്‍ മഴയ്ക്ക് അല്‍പം ശമനം ലഭിച്ചിട്ടുണ്ട്. ഇത് രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സഹായിക്കുമെന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ടീസ്ത നദിയുടെ കുത്തിയൊഴുക്ക് ഇപ്പോഴും തുടരുകയാണ്.
അതേസമയം, ഹിമാലയന്‍ മേഖലകളിലെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് അവഗണിച്ചതിനെതിരെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നു. സിക്കിമില്‍ മാത്രമായി 694 ഹിമതടാകങ്ങളും എട്ടോളം പ്രളയ പ്രഭവ കേന്ദ്രങ്ങളും ഉണ്ടെന്ന് ഈ വര്‍ഷം മാര്‍ച്ച് 29ന് പാര്‍ലെമെന്റി സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലെ ഗൗരവകരമായ കണ്ടെത്തുകളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.
അതിനിടെ, ബംഗാളിലെ ജയ്പാല്‍ഗുരിയില്‍ ചെറുപീരങ്കി പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു. സിക്കിമിലെ പ്രളയത്തെ തുടര്‍ന്ന് ടീസ്ത നദിയിലൂടെ ഒഴുകി വന്ന ചെറുപീരങ്കി ആക്രിയാണെന്ന് കരുതി ഗ്രാമവാസികള്‍ എടുത്തു കൊണ്ടുപോകുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പ്രളയത്തെ തുടര്‍ന്ന് സിക്കിമിലെ സൈനിക ക്യാമ്പില്‍ നിന്ന് നിരവധി ആയുധങ്ങള്‍ ഒഴുകി പോയതായണ് സൈന്യം പറയുന്നത്. ഇവ കണ്ടെത്താനുള്ള ശ്രമം സൈന്യവും പൊലീസും ആരംഭിച്ചിട്ടുണ്ട്. നദിയിലൂടെ ഒഴുകി വരുന്ന ആയുധങ്ങള്‍ എടുക്കരുതെന്ന് ജയ്പാല്‍ഗുരി ജില്ലാ ഭരണകൂടം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."