HOME
DETAILS
MAL
സഊദിയിൽ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു
backup
August 15 2021 | 14:08 PM
റിയാദ്: സഊദിയിൽ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അൽ-അബ്ദുൽ ആലി ആണ് ഡെൽറ്റ വകഭേദം രാജ്യത്ത് കണ്ടത്തിയതായി വ്യക്തമാക്കിയത്. എല്ലാ തരത്തിലുള്ള വക ഭേദങ്ങളുടെയും തുടർച്ചയായ നിരീക്ഷണവും നിയന്ത്രണങ്ങൾക്കും വേണ്ടി പ്രത്യേക ലബോറട്ടറികളിലും പൊതുജനാരോഗ്യ അതോറിറ്റിയും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെൽറ്റ വകഭേദം ലോക രാജ്യങ്ങളിൽ ഏറ്റവും വ്യാപകമായി കണക്കാക്കപ്പെടുന്നു, ചില രാജ്യങ്ങളിൽ ഇത് ഉയർന്നതയും അദ്ദേഹം സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."