HOME
DETAILS

തെലങ്കാനയിലും അട്ടിമറി നീക്കവുമായി ബി.ജെ.പി?; എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്തത് കോടികളെന്ന് റിപ്പോര്‍ട്ട്

  
backup
October 27 2022 | 04:10 AM

national-attempt-to-buy-4-mlas-from-kcrs-party-cops-allege-2022

ഹൈദരാബാദ്: തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കവുമായി ബി.ജെ.പി. ഇതിനായി ടി.ആര്‍എസ് എം.എല്‍.എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബി.ജെ.പിയില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നെന്ന് ആരോപിച്ച് ടി.ആര്‍.എസ് എം.എല്‍.എമാര്‍ രംഗത്തെത്തി. ടി.ആര്‍.എസില്‍ നിന്ന് ബി.ജെ.പിയിലേക്ക് മാറാന്‍ 100 കോടിയോളം വാഗ്ദാനം ചെയ്‌തെന്ന് എം.എല്‍.എമാര്‍ പൊലിസിനെ അറിയിച്ചു.

എം.എല്‍.എമാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി ബന്ധമുള്ള നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഫരീദാബാദില്‍ നിന്നുള്ള പുരോഹിതന്‍ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശര്‍മ്മ, തിരുപ്പതിയില്‍ നിന്നുള്ള ദര്‍ശകന്‍ ഡി. സിംഹയാജി, വ്യവസായി നന്ദകുമാര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മൊയ്‌നാബാദിലെ അസീസ് നഗറില്‍ തന്തൂര്‍ എം.എല്‍.എ രോഹിത് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍ നടത്തിയ പരിശോധനയിലാണ് പൊലിസ് ഇവരെ അറസ്റ്റ് ചെയ്തത്. പൊലിസ് പരിശോധനയില്‍ അറസ്റ്റിലായവരില്‍ നിന്ന് വന്‍ തുക കണ്ടെത്തിയിട്ടുണ്ട്.

കസ്റ്റഡിയിലെടുത്തവര്‍ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചാണ് ഹൈദരാബാദില്‍ എത്തിയതെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സൈബരാബാദ് കമീഷണര്‍ വ്യക്തമാക്കി. നാല് എം.എല്‍.എമാരെയും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതിഭവനിലേക്ക് കൊണ്ടുപോയതായാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  3 hours ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  3 hours ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  4 hours ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  4 hours ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  4 hours ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  4 hours ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  4 hours ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  4 hours ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  5 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  5 hours ago