HOME
DETAILS

'ഓപറേഷന്‍ അല്‍ അഖ്‌സ ഫ്ളഡ്' ഇസ്‌റാഈലിനെതിരെ ആക്രമണം കടുപ്പിച്ച് ഹമാസ്; സൈന്യത്തോട് സജ്ജരായിരിക്കാന്‍ ആഹ്വാനം ചെയ്ത് ഇസ്‌റാഈല്‍

  
backup
October 07 2023 | 07:10 AM

hamas-starts-operation-al-aqsa-flood

'ഓപറേഷന്‍ അല്‍ അഖ്‌സ ഫ്ളഡ്' ഇസ്‌റാഈലിനെതിരെ ആക്രമണം കടുപ്പിച്ച് ഹമാസ്; സൈന്യത്തോട് സജ്ജരായിരിക്കാന്‍ ആഹ്വാനം ചെയ്ത് ഇസ്‌റാഈല്‍

ജറുസലം: പശ്ചിമേഷ്യയെ യുദ്ധഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പുതിയ പോര്‍മുഖം തുറന്ന് ഫലസ്തീന്‍ വിമോചനത്തിനുവേണ്ടി പോരാടുന്ന ഹമാസ് ഇസ്‌റാഈലിലേക്ക് റോക്കറ്റ് ആക്രമണം നടത്തുകയായിരുന്നു. പിന്നാലെ ഓപറേഷന്‍ അല്‍അഖ്‌സ ഫ്‌ളഡ് ദൗത്യം ആരംഭിച്ചതായി ഹമാസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇസ്‌റാഈല്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ 5000ത്തിലേറെ റോക്കറ്റുകള്‍ തോടുത്തു വിട്ടതായി ഹമാസിന്റെ സൈനിക വിഭാഗം പുറത്തു വിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്‌സ് ആണ് ആക്രമണത്തിനു നേതൃത്വം കൊടുക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട ഫലസ്തീന്‍ പ്രതിരോധത്തിന് പുതിയ വഴിത്തിരിവാണിത്. പരമാവധി എല്ലാ പ്രതിരോധ വിഭാഗങ്ങളേയും കൂട്ടിച്ചേര്‍ത്ത് ശക്തമായ ആക്രണം നടത്തുമെന്നും ആത്യന്തിക വിജയം തങ്ങള്‍ക്കായിരിക്കുമെന്നും ഹമാസ് അവകാശപ്പെടുന്നു. ഇസ്‌റാഈലിന്റെ പലഭാഗങ്ങളിലും ഏറ്റുമുട്ടലുകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആക്രമണത്തില്‍ ഒരു ഇസ്‌റാഈലി വനിത കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. സായുധരായ ഫലസ്തീനികള്‍ ഗസ്സയില്‍ നിന്ന് ഇസ്‌റാഈലിലേക്ക് നുഴഞ്ഞുകയറിയതായി ഇസ്‌റാഈലി സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. തെല്‍ അവീവ് നഗരത്തിലും മധ്യ, തെക്കന്‍ ഇസ്‌റാഈലിലും മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. അതിനിടെ, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഇസ്‌റാഈലി പ്രതിരോധ മന്ത്രി ജോവ് ഗാലന്റ് റിസര്‍വ് സൈനികരെ തിരിച്ചുവിളിക്കാന്‍ നിര്‍ദേശം നല്‍കിയതായി അദ്ദേഹത്തിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഗസ്സയില്‍ നിന്ന് തൊടുത്തുവിട്ട റോക്കറ്റുകള്‍ അഷ്‌കെലോണില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ആയുധധാരികളായ ഹമാസ് സൈനികര്‍ ഇസ്‌റാഈലിലെ വാഹനങ്ങളില്‍ നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, ഗസ്സയില്‍ നിന്ന് ഇസ്‌റാഈലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തെ തുടര്‍ന്ന് യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് ഇസ്‌റാഈല്‍ പ്രതിരോധ സേന അറിയിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി യെ ഉദ്ദരിച്ച് ഇസ്‌റാഈല്‍ പ്രതിരോധസേനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഹമാസ് സംഭവത്തിന്റെ പരിണിത ഫലം അനുഭവിക്കുമെന്നും സേന വൃത്തങ്ങള്‍ അറിയിച്ചു.

റിസര്‍വ് സൈന്യത്തോട് സജ്ജരായിരിക്കാന്‍ ഇസ്‌റാഈല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗസയിലെ ഹമാസിന്റെ സൈനിക കേന്ദ്രം തകര്‍ക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കുന്നു.പ്രദേശത്ത് യുദ്ധ സമാന അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇറേസ് ക്രോസിങ് ഫലസ്തീന്‍ നിയന്ത്രണത്തിലായതായി ഒരു ട്വീറ്റില്‍ പറയുന്നു.

അല്‍അഖ്‌സയില്‍ നടന്നുകൊണ്ടിരിക്കുന്ന അധിനിവേശത്തിനെതിരെയും ഇസ്‌റാഈല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാര്‍ക്കെതിരെ സ്വീകരിച്ച മനുഷ്യത്വ വിരുദ്ധ നടപടികളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായുമാണ് ഹമാസ് നീക്കം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മസ്ജിദുല്‍ അഖ്‌സയില്‍ ഭരണ കൂട ഒത്താശയോടെ ജൂതകുടിയേറ്റക്കാരുടെ കടന്നു കയറ്റമുണ്ടായിരുന്നു. പള്ളിയുടെ പവിത്രത തകര്‍ക്കാനുള്ള ഇസ്്റാഈല്‍ നീക്കത്തിനെതിരായ പ്രതികരണമെന്ന നിലക്കാണ് ആക്രമണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതിനിടെ ഇരുവിഭാഗവും സംയമനം പാലിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ല-ഝാര്‍ഖണ്ഡില്‍ അമിത് ഷാ

National
  •  a month ago
No Image

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

International
  •  a month ago
No Image

കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി?; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി

National
  •  a month ago
No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി; അജാസ് പട്ടേലിന് പതിനൊന്നു വിക്കറ്റ്

Cricket
  •  a month ago