HOME
DETAILS
MAL
നീലഗിരിയില്‍ പന്നിപ്പനി സ്ഥിരീകരിച്ചു
backup
August 26 2016 | 18:08 PM
ഗൂഡല്ലൂര്‍: തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഊട്ടി സ്വദേശി ചെറിയാന് (55) നാണ് പന്നിപ്പനി പിടിപെട്ടതായി ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചത്. ഇതോടെ ഊട്ടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുമാറ്റി. പന്നിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. രോഗത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."