HOME
DETAILS
MAL
ഒറ്റത്തവണ ചാര്‍ജില്‍ 300 കി.മീ പോകാവുന്ന ഇലക്ട്രിക്ക് ബൈക്കുമായി ഷാര്‍ജാ പൊലിസ്
backup
October 07 2023 | 14:10 PM
മലിനീകരണം കുറയ്ക്കുന്നതിനും, ഇന്ധനചെലവ് താഴോട്ടാക്കുന്നതിനുമായി തങ്ങളുടെ വാഹന വ്യൂഹത്തില്‍ ഇലക്ട്രിക്ക് ബൈക്ക് ഉള്‍പ്പെടുത്തി ഷാര്‍ജ പൊലിസ്. പൊലിസിന്റെ ട്രാഫിക്ക് ഫഌറ്റിലേക്കാണ് സുല്‍മി ഇ.ബി-വണ്‍ എന്നറിയപ്പെടുന്ന ഇലക്ട്രിക്ക് മോട്ടോര്‍ ബൈക്ക് ഷാര്‍ജ പൊലിസ് എത്തിച്ചിരിക്കുന്നത്.
ഷാര്‍ജ പൊലിസിന്റെ ആസ്ഥാനത്ത് നടന്ന ഷാര്‍ജ സാമ്പത്തിക സുസ്ഥിര ഫോറത്തിലാണ് തങ്ങളുടെ പുത്തന്‍ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 2021ലായിരുന്നു മലിനീകരണം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രസ്തുത ഇലക്ട്രിക്ക് ബൈക്കുകളുടെ ഡിസൈന്‍ രൂപകല്‍പന ചെയ്തത്. തുടര്‍ന്ന് രണ്ടര വര്‍ഷക്കാലം കൊണ്ടാണ് സുല്‍മി-ഇ.ബി വണ്‍ ഷാര്‍ജ പൊലിസ് സേനയിലേക്ക് എത്തിയത്.
Content Highlights:sharjah police electric bikes to save on fuel costs
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."