HOME
DETAILS
MAL
ഫെബ്രുവരിയില്‍ കോഴിക്കോട്ട് കേരള കോണ്‍ക്ലേവ്
backup
October 27 2022 | 08:10 AM
ദുബൈ: കേരളത്തിന്റെ ഭാവി പുനര്‍ നിര്‍വചിക്കുന്നു എന്ന പ്രമേയത്തില്‍ കോഴിക്കോട്ട് കേരള കോണ്‍ക്ലേവ് സംഘടിപ്പിക്കും. 2023 ഫെബ്രുവരി മൂന്നു മുതല്‍ മര്‍ക്കസ് നോളജ് സിറ്റിയിലെ കണ്വന്ഷന് സെന്ററിലാണു പരിപാടിയെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരള ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സഹകരണത്തോടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചാണു കോണ്‍ക്ലേവ് നടത്തുക. വരാനിരിക്കുന്ന 50 വര്‍ഷം മുന്നില്‍കണ്ടുള്ള വിപുലമായ കാഴ്ചപ്പാടുകളോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്നും കേരളത്തില്‍ നിക്ഷേപ സൗഹൃദമായ അന്തരീക്ഷമാണ് ഇപ്പോഴുള്ളതെന്നും കേരള ചേംബര്‍ ഓഫ് കോമേഴ്സ് ചെയര്മാന് ബിജു രമേശ് പറഞ്ഞു.
കോഴിക്കോട്ടെ കോണ്‍ക്ലേവിന്റെ തുടര്‍ച്ചായായി വിവിധ വിദേശ രാജ്യങ്ങളില്‍ സമാനമായ പരിപാടികള്‍ നടക്കും. കേരള സംസ്ഥാന രൂപീകരണത്തിന്റെ നൂറ്റാണ്ട് പൂര്‍ത്തിയാവുന്ന 2056 ലേയ്ക്കുള്ള പദ്ധതികളും കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും. വാണിജ്യ,വ്യവസായ പ്രമുഖര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍, സംരംഭകര്‍, ഗവേഷകര്‍, സാങ്കേതിക വിദഗ്ദര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ള പ്രഗത്ഭരുടെ പിന്തുണയും ഇക്കാര്യത്തില്‍ തേടും. കേരള കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എക്സ്പോയില്‍ നൂറിലേറെ ആഗോള സംരംഭകരും 25 ലേറെ വ്യവസായ സംരംഭങ്ങളും നൂറിലേറെ സ്റ്റാളുകളും സജ്ജമാക്കും.
ഒരു ലക്ഷത്തിലേറെ സന്ദര്‍ശകര്‍ എക്സ്പോയില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകരായ ആര്.ബി.എസ് കോര്പറേഷന് എം.ഡി ഹബീബ് കോയ പറഞ്ഞു. ഉപദേശകസമിതിയംഗം ജാസിം മുഹമ്മദ് ബസ്തകി, മുഹമ്മദ് അല്‍ ഫലാസി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."