ഇസ്‌റാഈലിനൊപ്പമെന്ന് പടിഞ്ഞാര്‍; ഫലസ്തീനൊപ്പം നിന്ന് ഖത്തറും ഒമാനും; അധിനിവേശം അവസാനിപ്പിക്കാതെ സമാധാനമില്ലെന്ന് ഫലസ്തീന്‍
ഇസ്‌റാഈലിനൊപ്പമെന്ന് പടിഞ്ഞാര്‍; ഫലസ്തീനൊപ്പം നിന്ന് ഖത്തറും ഒമാനും അധിനിവേശം അവസാനിപ്പിക്കാതെ സമാധാനമില്ലെന്ന് ഫലസ്തീന്‍
അങ്കാറ: പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളില്‍ ഇസ്‌റാഈലിനൊപ്പമെന്ന് ആവര്‍ത്തിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങള്‍. എന്നാല്‍ ഒമാന്‍, ഖത്തര്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഫലസ്തീനൊപ്പം നിലകൊണ്ടപ്പോള്‍ യു.എ.ഇ, സഊദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ കരുതലോടെയാണ് പ്രതികരിച്ചത്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഇസ്‌റാഈലാണെന്ന് ഖത്തര്‍ കുറ്റപ്പെടുത്തി. ഫലസ്തീനില്‍ തുടര്‍ച്ചയായി നടത്തുന്ന അതിക്രമങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നകാരണമെന്നും ഇരുവിഭാഗവും സംയമനം പാലിക്കണമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
പ്രശ്‌നങ്ങള്‍ക്ക് കാരണം ഇസ്‌റാഈലെന്ന് ഒമാനും പ്രതികരിച്ചു. മേഖലയിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇരുവിഭാഗങ്ങളും സംയമനം പാലിക്കണമെന്നും സഊദിയും യു.എ.ഇയും പ്രസ്താവനയില്‍ പറഞ്ഞു. സ്വയം പ്രതിരോധിക്കാന്‍ എന്താണോ വേണ്ടത് അത് ചെയ്യാനുള്ള അവകാശമുണ്ടെന്ന് യു.എസ് പ്രതിരോധകേന്ദ്രമായ പെന്റഗണ്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഹമാസിന്റെ ആക്രമണത്തെ ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനും അപലപിച്ചു. സമാധാനം പുനസ്ഥാപിക്കണമെന്ന് ഈജിപ്തും തുര്‍ക്കിയും ആവശ്യപ്പെട്ടു.
ഹമാസിന്റെ പ്രത്യാക്രമണത്തെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ സ്വാഗതംചെയ്തു. ഹമാസിന് പിന്തുണ പ്രഖ്യാപിച്ച ലബനീസ് ശീഈ സായുധസംഘടനയായ ഹിസ്ബുല്ല, ഹമാസ് നേതാക്കളുമായി ബന്ധപ്പെട്ടുവരികയാണെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."