HOME
DETAILS

ഗവർണറുടെ നീക്കം ആരുടെ അജൻഡ?

  
backup
October 28 2022 | 04:10 AM

governor-agenda111

പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311

ഗവർണർ രാഷ്ട്രീയം പയറ്റുകയാണ്. രാഷ്ട്രീയം പറയുകയാണ്. ഒറ്റയ്ക്കുനിന്ന് തന്ത്രങ്ങൾ ഒന്നൊന്നായി മെനഞ്ഞെടുത്ത്, ആരെയും കൂസാതെ, പൊതുസമൂഹത്തെയും വകവയ്ക്കാതെ. ഗവർണർക്കതു കഴിയും. കാരണം, അദ്ദേഹം ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയല്ല. ഈ സ്ഥാനത്തെത്താൻ ഒരാളോടും അദ്ദേഹം വോട്ടു ചോദിച്ചിട്ടില്ല. ഒരാളും അദ്ദേഹത്തിനു വേണ്ടി സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുമില്ല. ഗവർണർക്ക് പക്ഷേ കേന്ദ്രസർക്കാരിന്റെ പിന്തുണയുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെയും അതിന്റെ പിന്നിലെ സംഘ്പരിവാറിന്റെയും -വിശിഷ്യാ ആർ.എസ്.എസിന്റെ- പിന്തുണ തന്നെയാണ്. അതുകൊണ്ടുതന്നെ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ ഗവർണറായിരിക്കുമ്പോൾ ആരെയും ഭയക്കേണ്ടതില്ല. ആരോടും കൂറു പുലർത്തേണ്ടതില്ല. ആരോടും മാപ്പു ചോദിക്കേണ്ടതില്ല. ഗവർണറുടെ കൂറും കടപ്പാടും കേന്ദ്രത്തോടു മാത്രം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോടും അതിന്റെ പിന്നിലെ ശക്തികളോടും.


അല്ലെങ്കിൽ പിന്നെ സർവിസിലുള്ള മുതിർന്ന പ്രൊഫസർമാരുടെ പേരും അവരുടെ ബയോഡാറ്റയും തന്റെ മുമ്പിലെത്തിക്കാൻ ഗവർണർ ഉത്തരവിട്ടതെന്തിന്? കാര്യങ്ങൾ അദ്ദേഹം മുൻകൂട്ടി അറിഞ്ഞിരുന്നുവോ? അതനുസരിച്ച് തന്ത്രങ്ങൾ മെനയുകയായിരുന്നുവോ? തിരുവനന്തപുരത്തെ കേരള സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ (കെ.ടി.യു) ഡോ. എം.എസ് രാജശ്രീയ്‌ക്കെതിരായ കേസ് സുപ്രിംകോടതി പരിഗണിക്കുകയാണെന്നും ആ വിധി അവർക്കെതിരായാൽ കേരളത്തിലെ മുഴുവൻ സർവകലാശാലകളിലെയും വൈസ് ചാൻസലർമാരെയും ഒറ്റയടിക്കു പുറത്താക്കാനാവുമെന്നും പകരം നിയമിക്കാൻ മുതിർന്ന പ്രൊഫസർമാരുടെ പട്ടിക തയാറാക്കണമെന്നും അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നുവോ?
ഇതാണ് തന്ത്രം. അതെ, തികഞ്ഞ രാഷ്ട്രീയതന്ത്രം തന്നെ. ഒരു കാലത്ത് കെ. കരുണാകരൻ പയറ്റിയിരുന്ന ഗൂഢവും അതിരസകരവുമായ തന്ത്രങ്ങൾ. ഇപ്പോൾ പിണറായി ഇടയ്ക്കു പുറത്തെടുക്കുന്ന തന്ത്രങ്ങൾ. ഈ തന്ത്രങ്ങളൊക്കെയും ഇന്ന് പുറത്തെടുക്കുന്നത് കേരള ഗവർണറാണ്. അതും കേരളസർക്കാരിനെതിരേ.


ഡോ. എം.എസ് രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രിംകോടതി ഉത്തരവാണ് വൈസ്ചാൻസലർമാരോടും ഉടൻ രാജിവെച്ചു പുറത്തുപൊയ്‌ക്കൊള്ളാൻ പറയുന്നതിന് ഗവർണറെ പ്രേരിപ്പിച്ചത്. കൊച്ചി സർവകലാശാലാ മുൻ ഡീൻ. ഡോ. പി.എസ് ശ്രീജിത്താണ് ഈ കേസിലെ പരാതിക്കാരൻ. കെ.ടി.യു വൈസ് ചാൻസലർ തസ്തികയ്ക്ക് ഡോ. ശ്രീജിത്തും അപേക്ഷ നൽകിയിരുന്നു. ആദ്യഘട്ട ചുരുക്കപ്പട്ടികയിൽ അദ്ദേഹത്തിന്റെ പേരുമുണ്ടായിരുന്നു. എന്നാൽ, ആദ്യഘട്ടത്തിലെ സെർച്ച് കമ്മിറ്റി പന്നീടു പിരിച്ചുവിട്ടു. ആ സെർച്ച് കമ്മിറ്റി നൽകിയ പട്ടികയും റദ്ദായി. രണ്ടാമത് വിജ്ഞാപനമിറക്കി ലിസ്റ്റ് തയാറാക്കിയെങ്കിലും അതിൽ ശ്രീജിത്ത് ഇടം പിടിച്ചില്ല. ആ ലിസ്റ്റിൽ ഡോ. എം.എസ് രാജശ്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നിലധികം പേരുള്ള പാനൽ ഉണ്ടായിരുന്നില്ലെന്നർഥം. ഇതു യു.ജി.സി ചട്ടത്തിനെതിരാണെന്നായിരുന്നു ഡോ. ശ്രീജിത്തിന്റെ വാദം. സെർച്ച് കമ്മിറ്റി യോഗ്യരായ മൂന്നു പേരുകളെങ്കിലും നൽകണം. അത് അഞ്ചു വരെയാവാം എന്നാണ് യു.ജി.സി ചട്ടങ്ങളിൽ പറയുന്നത്. എന്നാൽ യു.ജി.സി ചട്ടങ്ങൾ സംസ്ഥാനം അംഗീകരിച്ചിട്ടില്ലെന്നു സർക്കാർ വാദിച്ചു. 2010ലെ യു.ജി.സി ചട്ടങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുണ്ട്. 2013ൽ യു.ജി.സി ഈ ചട്ടങ്ങൾ ഭേദഗതി ചെയ്തു. ഇത് കേരളം അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, യു.ജി.സി ചട്ടങ്ങൾ സംസ്ഥാന സർക്കാരിനു ബാധകമല്ലെന്ന് ഡോ. രാജശ്രീയുടെ നിയമനം സംബന്ധിച്ച കേസിൽ സർക്കാർ വാദിച്ചു.


ഡോ. ശ്രീജിത്ത് നൽകിയ പരാതി കേരള ഹൈക്കോടതി തള്ളിയതാണ്. ഡോ. രാജശ്രീയുടെ നിയമനം ശരിവച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി വിധിക്കെതിരേ ഡോ. ശ്രീജിത്ത് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. സെർച്ച് കമ്മിറ്റി രൂപീകരണം ചട്ടപ്രകാരമല്ലായിരുന്നുവെന്നും ഒരു പേരു മാത്രം നൽകിയതിൽ അപാകതയുണ്ടെന്നുമാണ് സുപ്രിംകോടതി കണ്ടെത്തിയത്.


കോടതിയുത്തരവ് വന്ന് മണിക്കൂറുകൾക്കുള്ളിൽത്തന്നെ ഗവർണർ കേരളത്തിലെ വൈസ് ചാൻസലർമാർക്കെതിരേ തിരിഞ്ഞു. ഒമ്പതു വൈസ് ചാൻസലർമാർക്കെതിരേ അദ്ദേഹം കൽപ്പന പുറപ്പെടുവിച്ചു. പിറ്റേന്ന് കാലത്തു 11.30നു മുമ്പ് രാജിവച്ച് സ്ഥാനം ഒഴിഞ്ഞുകൊള്ളണമെന്നായിരുന്നു കൽപ്പന. പക്ഷേ ആരും രാജിവച്ചില്ല. തിങ്കളാഴ്ച ദിവസമാണ് അത്. ദീപാവലി പ്രമാണിച്ച് പൊതു അവധി ദിവസം. കോടതിയ്ക്കും അവധിയാണ്. എങ്കിലും വൈസ് ചാൻസലർമാർ ഒന്നിച്ച് പരാതി തയാറാക്കി ഹൈക്കോടതിയെ സമീപിച്ചു. വിഷയം ഹൈക്കോടതി അടിയന്തരമായി പരിഗണനയ്‌ക്കെടുത്തപ്പോൾ ഗവർണർ നിലപാടു മാറ്റി. വൈസ് ചാൻസലർമാർക്കെല്ലാം പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് നോട്ടിസയച്ചു. മാന്യമായി രാജിവച്ച് സ്ഥാനമൊഴിയാൻ അവസരം നൽകുകയായിരുന്നുവെന്ന് ഗവർണറുടെ അഭിഭാഷകൻ ഹൈക്കോടതി മുമ്പാകെ ബോധിപ്പിക്കുകയും ചെയ്തു. ഇനി ഇതിന്റെ പേരിൽ നിയമ പോരാട്ടം നടക്കുമെന്നതും ഉറപ്പായി. ഒമ്പത് വൈസ്ചാൻസലർമാരെയും പുറത്താക്കുക എന്നതു തന്നെയാവും ഗവർണറുടെ ലക്ഷ്യം. അതിൽ അദ്ദേഹം ഉറച്ചുനിൽക്കുകയും ചെയ്യും.


കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് കാലുകുത്താനും സ്വന്തം നയം നടപ്പാക്കാനുമുള്ള സംഘ്പരിവാർ താൽപര്യമല്ലേ ഇതിനു പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അടുത്ത കാലത്ത് കേരളത്തിലെത്തിയ ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവതിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ച കാര്യം ഇതുമായി കൂട്ടിവായിക്കാവുന്നതുമാണ്.
ഇക്കാര്യം മുസ്‌ലിം ലീഗ് നേതൃത്വം വ്യക്തമായി മനസിലാക്കി. ഗവർണറുടെ നീക്കത്തിനു പിന്നിൽ ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും നീക്കങ്ങളുണ്ടെന്നും ഇത് തികച്ചും രാഷ്ട്രീയമാണെന്നും ലീഗ് നേതൃത്വം മനസിലാക്കിയിരിക്കുന്നു. ലീഗിന്റെ പ്രതികരണത്തിൽ നിന്ന് ഇത് വ്യക്തമാണ്. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ഈ രീതിയിൽ തന്നെയാണു പ്രതികരിച്ചത്. കാരണം ഡൽഹി രാഷ്ട്രീയത്തിൽ നിൽക്കുന്ന വേണുഗോപാലിന് ബി.ജെ.പിയുടെ വിശാലമായ ലക്ഷ്യങ്ങളും താൽപര്യങ്ങളും വളരെ വേഗം മനസിലാവും.


കേരള രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന നേതാക്കൾക്ക് സി.പി.എം തന്നെയാണ് മുഖ്യശത്രു. അതു തികച്ചും സ്വാഭാവികവും. പക്ഷേ, സംസ്ഥാനത്തെ ശത്രുവിനെ നേരിടാൻ കിട്ടുന്ന ആയുധങ്ങളൊക്കെയും കൈയിലെടുക്കുമ്പോൾ ദേശീയതലത്തിൽ സ്വന്തം പാർട്ടി എന്തും മറന്നു പോരാടുന്ന ശത്രുവിനെ മറക്കാമോ? ഗവർണറുടെ നീക്കത്തിനു പിന്നിലെ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും വലിയ അജൻഡ കാണാതെ പോകാമോ?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  22 days ago