HOME
DETAILS
MAL
യുഎഇ പൊലിസിൽ ജോലി ഒഴിവ്; രണ്ട് തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
backup
October 08 2023 | 05:10 AM
യുഎഇ പൊലിസിൽ ജോലി ഒഴിവ്; രണ്ട് തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
അജ്‌മാൻ: യുഎഇയിലെ അജ്‌മാൻ പൊലിസ് സേനയിലേക്ക് രണ്ട് വിഭാഗങ്ങളിൽ തൊഴിൽ അവസരം. ഫിറ്റ്നസിലോ ഷൂട്ടിങ്ങിലോ കഴിവുള്ളവർക്കാണ് അവസരം ഉള്ളത്. യുഎഇയിലെ താമസക്കാർക്ക് ജോലിക്കായി അപേക്ഷിക്കാവുന്നതാണ്.
രണ്ട് ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തുമെന്ന് അജ്മാൻ പൊലിസ് അറിയിച്ചു. താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലേക്കുള്ള രജിസ്ട്രേഷൻ ഇപ്പോൾ നടത്താവുന്നതാണ്.
- ഫിറ്റ്നസ് ട്രെയിനർ
- ഷൂട്ടിംഗ് ഇൻസ്ട്രക്ടർ
ജോലിക്ക് അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതകൾ ഇനി പറയുന്നവയാണ്
- മുൻ പരിചയം നിർബന്ധമാണ്
- അപേക്ഷകന്റെ പ്രായം 35 വയസ്സിന് താഴെയായിരിക്കരുത്
- പരിശീലകന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്
- അപേക്ഷകൻ യുഎഇയിലെ താമസക്കാരനും ആയിരിക്കണം
താൽപ്പര്യമുള്ളവർ അവരുടെ ബയോഡാറ്റകൾ അറിയിപ്പ് തീയതി (ഒക്‌ടോബർ 6) മുതൽ അഞ്ച് ദിവസത്തിനകം ഇമെയിൽ വഴി നൽകണം. [email protected] എന്ന വിലാസത്തിലാണ് ഇമെയിൽ അയക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."